ഭാര്യയെ മർദിച്ചതായി പരാതി; മോട്ടിവേഷൻ പ്രഭാഷകൻഒളിവിൽ

ചാ​ല​ക്കു​ടി: കു​ടും​ബ​ങ്ങ​ളു​ടെ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ട്ടി​വേ​ഷ​ൻ പ്ര​ഭാ​ഷ​ക​ൻ മാ​രി​യോ ജോ​സ​ഫ്​ ഭാ​ര്യ​യെ മ​ർ​ദി​ച്ച​താ​യും ഫോ​ൺ ത​ക​ർ​ത്ത​താ​യും പ​രാ​തി. മു​രി​ങ്ങൂ​ർ ഡി​വൈ​ന് സ​മീ​പം ഫി​ലോ​കാ​ലി​യ എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ സ്ഥാ​പ​ന ഡ​യ​റ​ക്ട​റും ഭാ​ര്യ​യു​മാ​യ ജി​ജി മാ​രി​യോ ആ​ണ് ചാ​ല​ക്കു​ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ മാ​രി​യോ ജോ​സ​ഫി​നെ​തി​രെ കേ​സെ​ടു​ത്തു. തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യി. ഇ​രു​വ​രും മോ​ട്ടി​വേ​ഷ​ൻ പ്ര​ഭാ​ഷ​ക​രാ​ണ്. മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും സ്വ​ര​ചേ​ർ​ച്ച​യി​ല​ല്ല. ഒ​മ്പ​ത് മാ​സ​മാ​യി മാ​രി​യോ വീ​ട്ടി​ൽ നി​ന്ന് മാ​റി​താ​മ​സി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ർ 25 ന് ​വൈ​കീ​ട്ട് വീ​ട്ടി​ലെ​ത്തി​യ മാ​രി​യോ സം​സാ​ര​ത്തി​നി​ട​യി​ൽ ത​ർ​ക്കം മൂ​ത്ത് ത​ന്നെ ചീ​ത്ത വി​ളി​ക്കു​ക​യും സെ​റ്റ്​ ടോ​പ്​ ബോ​ക്സെ​ടു​ത്ത ത​ല​ക്ക് അ​ടി​ക്കു​ക​യും ത​ല​മു​ടി പി​ടി​ച്ച് വ​ലി​ക്കു​ക​യും 70,000 രൂ​പ വി​ല വ​രു​ന്ന ഫോ​ൺ ത​ക​ർ​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് ജി​ജി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഭാ​ര്യ പ​രാ​തി ന​ൽ​കു​ന്ന​തി​ന് ര​ണ്ട് ദി​വ​സം മു​മ്പ്​ അ​വ​ർ​ക്കെ​തി​രെ ചാ​ല​ക്കു​ടി പൊ​ലീ​സി​ൽ മാ​രി​യോ പ​രാ​തി ന​ൽ​കി​യ​താ​യി പ​റ​യു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ മാ​രി​യോ​യും ജി​ജി​യും കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്​ മ​തം മാ​റി ക്രി​സ്തു​മ​ത​ത്തി​ൽ ചേ​ർ​ന്ന് ഫി​ലോ​കാ​ലി​യ എ​ന്ന സ്ഥാ​പ​നം രൂ​പ​വ​ത്ക​രി​ച്ച് മു​രി​ങ്ങൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​ണ്. കേ​സി​ൽ മാ​രി​യോ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മി​ക്കു​ന്ന​താ​യാ​ണ് സൂ​ച​ന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button