പി.പി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ ജില്ല പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ രത്നകുമാരിക്കും മുൻ പ്രസിഡൻ്റ് പി.പി. ദിവ്യക്കും സീറ്റില്ല. നിലവിലെ വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ വീണ്ടും ജനവിധി തേടും. പെരളശേരി ഡിവിഷനിൽ നിന്നാണ് ബിനോയ് ജനവിധി തേടുന്നത്. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ പിണറായി ഡിവിഷനിൽ നിന്നും ജനവിധി തേടും. സിപിഐക്ക് മൂന്നും, മറ്റ് ആറ് ഘടകകക്ഷികൾക്ക് ഓരോ സീറ്റും വീതമാണ് എൽഡിഎഫ് നൽകിയിട്ടുള്ളത്.





