സ്വർണപ്പണയ വായ്‌പയിൽ വീണ്ടും നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക്

പലിശ മാത്രം അടച്ച് വായ്‌പ പുതുക്കുന്ന രീതി ഇനി അനുവദിക്കില്ല. ഇത്തരത്തിൽ നിരവധി മാറ്റങ്ങളാണ് റിസർവ് ബാങ്ക് കൊണ്ടുവന്നത്. കഴിഞ്ഞ ജൂണിൽ ആർബിഐ അവതരിപ്പിച്ച കരട് നിർദേശത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുള്ളത്.
എന്നാൽ സ്വർണ വായ്‌പ തിരിച്ചടവിൽ ആർബിഐ കൊണ്ടുവന്നിട്ടുള്ള പുതിയ മാറ്റങ്ങളറിയുന്നത് വില ഉയർന്ന് നിൽക്കുന്ന വേളയിൽ സ്വർണം നഷ്‌ടമാകാതിരിക്കാൻ സഹായിക്കും. എന്നാലിത് എല്ലാ സ്വർണ വായ്പയ്ക്കും ബാധകമല്ല. കൃത്യമായി പലിശ അടച്ചു കൊണ്ടിരിക്കുന്നവർ ഇതിന്റെ പരിധിയിൽ വരില്ല. മൂന്നു മാസം വായ്പ അടയ്ക്കാതെ കിട്ടാക്കടമായി മാറിയവർക്കാണ് ഇത് ബാധകമാകുക. ഇത്തരക്കാർക്ക് ബാക്കി പലിശ അടച്ചു തീർത്ത് കിട്ടാക്കട പരിധിയിൽ നിന്ന് പുറത്ത് വരാനായില്ലെങ്കിൽ ഇനി സ്വർണവായ്‌പ പുതുക്കി വയ്ക്കാനാകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button