സഊദി എയർലൈൻസ് കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും
വിമാന അപകടത്തെ തുടർന്ന് സർവീസ് നിർത്തിയ സഊദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് തിരികെ എത്തു മെന്ന് സൂചന. എന്നാൽ ഇതുസംബന്ധിച്ച് സഊദി എയർ ലൈൻസ് അധികൃതർ ഔദ്യോഗിക പ്രഖ്യാപനം തന്നിട്ടില്ല. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റിംഗ് നടപടികൾ നേരത്തേ തന്നെ പൂർത്തിയാക്കി യിരുന്നു.സഊദി എയർലൈൻസിനുള്ള സെക്യൂരിറ്റി നടപടികൾ അടുത്തിടെ പൂർത്തിയായിരുന്നു.
ഡിജിസിഎയുടെ അനുമതിയും ലഭിച്ചതായാണ് വിവരം. വലിയ വിമാനങ്ങൾക്ക് കരിപ്പൂരിലേക്ക് അനുമതി ഇല്ലാത്തതിനാൽ, അനുയോജ്യമായ എയർബസ് 321 നിയോ വിമാനമാണ് സർവീസിനായി എത്തിക്കുകയെന്നും റിപ്പോർട്ടുണ്ട്.





