ഗ്രാമത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാല് പേര്‍ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു
ഹസാരിബാഗ്: ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു .ഇന്നലെ രാത്രി സർസു പ്രദേശത്തെ ഗോണ്ട്വാർ ഗ്രാമത്തിൽ പ്രവേശിച്ച കാട്ടാനകളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ആറ് പേർ മരിച്ചു, ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു കുട്ടി ചികിത്സയിലാണ്.ഈ കാട്ടാനക്കൂട്ടം നേരത്തെയും മനുഷ്യ കൊലയ്‌ക്ക് പേരുകേട്ടതാണെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകളുടെ കൂട്ടം ജില്ലാ അതിര്‍ത്തിയിലെ വന മേഖലിയിലൂടെ സഞ്ചരിച്ചുവരികയായിരുന്നു. ബോകരോ ജില്ലയിലും ഇതേ ആനക്കൂട്ടം നാശം വിതച്ചതായി അധികൃതർ അറിയിച്ചു.നേരത്തെയും ആക്രമണം നടത്തിയിട്ടുള്ള കൂട്ടമാണെന്ന് ഹസാരിബാഗ് ഈസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വികാസ് കുമാർ ഉജ്ജ്വൽ പറഞ്ഞു.





