വിദ്യാർഥിയെ എടുത്തെറിഞ്ഞു’; ക്ലാസ് റൂമിൽ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം സംഭവം മൊകേരിയിൽ
‘
കണ്ണൂർ: ക്ലാസ് റൂമിൽ വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനം. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കണ്ടറി സ്കൂളിലാണ് അക്രമം. വിദ്യാർഥിയെ സഹപാഠി ക്രൂരമായി മർദ്ദിക്കുകയും എടുത്തെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ദൃശ്യങ്ങളിൽ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടുകയും മുഖത്തടിക്കുകയും തറയിലേക്ക് എടുത്തെറിയുകയും ചെയ്യുന്നുണ്ട്. മറ്റു കുട്ടികൾ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് ക്രൂരമർദനം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.
