പീഡന വീരൻ മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ…മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ…ഉളുപ്പുണ്ടോ’; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി
ബലാത്സംഗ കേസിലെ കോടതിവിധിക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ ഡിവൈഎഫ്ഐയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. രാഹുലിനെതിരെ ആരോപണം വന്ന ഉടനെ പരാതിക്കാരി ആരെന്നറിയാഞ്ഞിട്ട് പോലും കോൺഗ്രസ് ഉടനടി നടപടി എടുത്തെന്നും എന്നാൽ പരാതിയും കേസും ഉണ്ടായിട്ട് പോലും മുകേഷ് ഇപ്പോഴും സിപിഎം നേതാവായ എംഎൽഎയാണെന്ന് അബിൻ വർക്കി കുറ്റപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അബിൻ വർക്കി ഇക്കാര്യം ഉന്നയിച്ചത്.
ഒരു ആരോപണം വന്നുവെന്നും പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നുവെന്നും ഉടനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുലിനെ പുറത്താക്കിയെന്ന് പോസ്റ്റിൽ പറയുന്നു. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി, പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.തള്ളിയ ഉത്തരവ് വന്നത് 2.25 pmന്. പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm ന്.
ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു. ഇനി മുകേഷിന്റെ കാര്യം എടുക്കുക. ആരോപണം വന്നു. നടപടിയില്ല. പരാതി കൊടുത്തു.നടപടിയില്ല. പരാതിക്കാരി പരസ്യമായി പറഞ്ഞു. നടപടിയില്ല. കേസ് എടുത്തു. നടപടിയില്ല. മാസങ്ങൾ കഴിഞ്ഞു. നടപടിയില്ല. ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു. ജനം വൃത്തിയായി തോൽപ്പിച്ചു. ഇന്നും അയാൾ സി പി എം നേതാവായ എംഎൽഎ എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ.. ഉളുപ്പുണ്ടോ എന്നാണ് അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഒരു ആരോപണം വന്നു. പരാതിക്കാരി ആരാണ് എന്ന് അറിയില്ലായിരുന്നു. ഉടനെ, 1. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കി.2. പാർലിമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കി.3. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.അതിന് ശേഷം പരാതിക്കാരി പരാതി കൊടുത്തു. രാഹുൽ മുൻകൂർ ജാമ്യപേക്ഷ കോടതിയിൽ കൊടുത്തു. മുൻകൂർ ജാമ്യപേക്ഷ കോടതി തള്ളി.തള്ളിയ ഉത്തരവ് വന്നത് 2.25 pm.പാർട്ടിയിൽ നിന്ന് പുറത്താക്കി കൊണ്ട് പ്രഖ്യാപനം വന്നത് 2.26 pm.ഇത്രയും കാര്യങ്ങൾ ആത്മാഭിമാനത്തോടെ ചെയ്ത ഒരു പാർട്ടിയുടെ പ്രതിനിധി എന്ന നിലയിൽ ചോദിക്കുന്നു.ഇനി മുകേഷിന്റെ കാര്യം എടുക്കുക.ആരോപണം വന്നു.നടപടിയില്ല.പരാതി കൊടുത്തു.നടപടിയില്ല.പരാതിക്കാരി പരസ്യമായി പറഞ്ഞു.നടപടിയില്ല.കേസ് എടുത്തു.നടപടിയില്ല.മാസങ്ങൾ കഴിഞ്ഞു.നടപടിയില്ല.ഇതിനിടയിൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു.ജനം വൃത്തിയായി തോൽപ്പിച്ചു.ഇന്നും അയാൾ സി പി എം നേതാവായ എം.എൽ.എ.എന്നിട്ടും മധുരം വിളമ്പുന്ന ഡി.വൈഎഫ്.ഐക്കാരാ..ഉളുപ്പുണ്ടോ





