പാലോട് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതികൾ വയനാട്ടില്‍ പിടിയിൽ
തിരുവനന്തപുരം: പാലോട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി.വയനാട് മേപ്പാടിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ആയൂബ് ഖാൻ, മകന് സെയ്താലി എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച കൊല്ലം കടയ്ക്കൽ ചെറുകുളത്ത് വെച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. തിരുവനന്തപുരം പാലോട് പൊലീസ് പ്രതികളെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. കൊല്ലത്ത് വെച്ച് ഡ്രൈവർക്ക് ഫോൺ വന്നു. സംസാരിക്കാന്‍ വേണ്ടി വണ്ടിയൊതുക്കി പുറത്തേക്കിറങ്ങുകയും ചെയ്തു. ഇതിനിടെയാണ് പ്രതികൾ ഓടിപ്പോകുന്നത്.കൈ വിലങ്ങുമായാണ് ഇവർ രക്ഷപ്പെട്ടത്. വാടകക്ക് എടുത്ത് താമസിച്ചുവരികയായിരുന്ന ഇവരെ പൊലീസ് പിടികൂടിയത്.
