ഉറക്കത്തിന് ശേഷവും ക്ഷീണം: അവ​ഗണിക്കരുതാത്ത ആറ് ആരോ​ഗ്യപ്രശ്നങ്ങൾ

കോഴിക്കോട്: എത്ര നേരം ഉറങ്ങിയാലും രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ക്ഷീണം തോന്നാറുണ്ടോ? 7-8 മണിക്കൂർ ഉറക്കം ലഭിച്ചിട്ടും ശരീരം തളർന്നിരിക്കുന്നത് എന്തുകൊണ്ടാണ്? ഇത് കേവലം ഉറക്കക്കുറവ് മാത്രമല്ല, നിങ്ങളുടെ ശരീരം നൽകുന്ന ചില മുന്നറിയിപ്പുകളാകാം.ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഡോ. എച്ച്. ഗുരു പ്രസാദും, ബംഗളൂരു ഗ്ലെനീഗിൾസ് ബിജിഎസ് ഹോസ്പിറ്റലിലെ ഡോ. ബാലകൃഷ്ണയും പറയുന്ന ആറ് കാര്യങ്ങൾ ഇവയാണ്.1. തൈറോയ്ഡ് പ്രശ്നങ്ങൾ (Thyroid Imbalance) കഴുത്തിലുള്ള തൈറോയ്ഡ് ഗ്രന്ഥിയാണ് ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കുന്നത്. തൈറോയ്ഡ് പ്രവർത്തനക്ഷമത കുറയുന്ന അവസ്ഥയിൽ ശരീരത്തിന്റെ വേഗത കുറയുന്നു. ഇത് ക്ഷീണത്തിന് കാരണമാവും. അകാരണമായി ശരീരഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാത്ത അവസ്ഥ, ചിന്തകളിലെ അവ്യക്തത വരിക തുടങ്ങിയവ തൈറോയ്ഡ് കൊണ്ട് ഉണ്ടാവുന്ന പ്രയാസങ്ങളാണ്. 2. വിറ്റാമിൻ കുറവ് (Vitamin Deficiencies) ശരീരത്തിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കാൻ വിറ്റാമിനുകളും മിനറലുകളും അത്യാവശ്യമാണ്. വിറ്റാമിൻ കുറയുന്നതോടെ ക്ഷീണം കൂടും.വിറ്റാമിൻ B12- അരുണ രക്താണുക്കളുടെ നിർമ്മാണത്തിന് ഇത് വേണം. കുറഞ്ഞാൽ ഓക്സിജൻ സഞ്ചാരം കുറയുകയും തളർച്ച ഉണ്ടാവുകയും ചെയ്യും. വിറ്റാമിൻ D & അയൺ- പേശികളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഇവ പ്രധാനമാണ്. ഇവയുടെ കുറവ് നിങ്ങളെ എപ്പോഴും തളർത്തും. 3. സ്ലീപ്പ് ആപ്നിയ (Sleep Apnea) ഉറക്കത്തിൽ ശ്വസനം ഇടയ്ക്കിടെ തടസ്സപ്പെടുന്ന ഗുരുതരമായ അവസ്ഥയാണിത്. നിങ്ങൾ അറിയാതെ തന്നെ ഉറക്കം തടസ്സപ്പെടുന്നത് കൊണ്ട് ശരീരം ആഴത്തിലുള്ള വിശ്രമത്തിലേക്ക് എത്തുന്നില്ല. ഉച്ചത്തിലുള്ള കൂർക്കംവലി, രാവിലെ അനുഭവപ്പെടുന്ന തലവേദന, വായ വരണ്ടുപോവുക എന്നിവ ഇതിൻ്റെ ലക്ഷണങ്ങളാണ്. 4. മാനസിക സമ്മർദവും തളർച്ചയും (Stress & Mental Exhaustion) ശരീരം ഉറങ്ങുമ്പോഴും മനസ് ജോലി ചെയ്തുകൊണ്ടിരുന്നാൽ രാവിലെ ക്ഷീണം അനുഭവപ്പെടും. കോർട്ടിസോൾ (Cortisol) പോലുള്ള ഹോർമോണുകൾ ശരീരത്തിൽ കൂടുമ്പോൾ ഉറക്കം ആഴത്തിലുള്ളതാകില്ല. വിഷാദം, ഉത്കണ്ഠ എന്നിവയും രാവിലെത്തെ ഉന്മേഷം നശിപ്പിക്കും. 5. രക്തത്തിലെ പഞ്ചസാരയുടെ അളവ് (Blood Sugar Fluctuations) രാത്രിയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും കുറയുന്നതും ഉറക്കത്തെ ബാധിക്കും. പ്രീ-ഡയബറ്റിസ് ഉള്ളവരിലും കൃത്യമായ ഭക്ഷണക്രമം ഇല്ലാത്തവരിലും ഇത് കണ്ടുവരുന്നു. നാരുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇത് നിയന്ത്രിക്കാൻ സഹായിക്കും. 6. തെറ്റായ ജീവിതശൈലി (Poor Sleep Hygiene) ചിലപ്പോൾ പ്രശ്നം മെഡിക്കൽ അല്ല, നമ്മുടെ ശീലങ്ങളാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മൊബൈൽ/ടിവി ഉപയോഗിക്കുന്നത്. രാത്രി വൈകി കൂടിയ അളവിൽ ഭക്ഷണം കഴിക്കുന്നത്.അമിതമായ ചായ, കാപ്പി ഉപയോഗം എന്നിവ ഇതിന് കാരണമാവും. എപ്പോഴെങ്കിലും തോന്നുന്ന ക്ഷീണം സ്വാഭാവികമാണ്. എന്നാൽ കൃത്യമായി ഉറങ്ങിയിട്ടും ദിവസവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് അവഗണിക്കരുത്. കൃത്യമായ വൈദ്യപരിശോധനയിലൂടെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.” എന്നാണ് വിദ​ഗ്ധർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button