ടൊ​വി​നോ ചി​ത്രം ‘പ​ള്ളി​ച്ച​ട്ട​മ്പി’ഏ​പ്രി​ൽ പ​ത്തി​ന് പ്രദർശനത്തിനെത്തും

ടൊ​വി​നോ തോ​മ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം പ​ള്ളി​ച്ച​ട്ട​ന്പി ഏ​പ്രി​ൽ പ​ത്തി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഡി​നോ ജോ​സ് ആ​ന്‍റ​ണി സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്രം വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നൗ​ഫ​ൽ, ബ്ര​ജോ​ഷ് എ​ന്നി​വ​രും സീ ​ക്യൂ​ബ് ബ്രോ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ചാ​ണ​ക്യ, ച​ര​ൺ, ചൈ​ത​ന്യ എ​ന്നി​വ​രു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

1957-58 കാ​ല​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന രാ​ഷ്ടീ​യ-​സാ​മൂ​ഹ്യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്ര​മൊ​രു​ക്കു​ന്ന​ത്. ക​യാ​ദു ലോ​ഹ​റാ​ണ് നാ​യി​ക. വി​ജ​യ​രാ​ഘ​വ​ൻ, ബാ​ബു​രാ​ജ്, സു​ധീ​ർ ക​ര​മ​ന, തെ​ലു​ങ്കു ന​ട​ൻ ശി​വ​കു​മാ​ർ, അ​ജ​യ് (ക​ന്ന​ഡ), ജോ​ണി ആ​ന്‍റ​ണി, ടി.​ജി. ര​വി, ശ്രീ​ജി​ത്ത് ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, അ​ല​ക്സ് ഇ. ​കു​ര്യ​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, ജോ​സു​കു​ട്ടി, അ​ർ​ജു​ൻ രാ​ജേ​ഷ്, ആ​ർ​ച്ചി​ത്, ഗോ​പ​കു​മാ​ർ അ​ടൂ​ർ തു​ട​ങ്ങി​യ​വ​രും നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും ഈ​ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു.

ദാ​ദാ​സാ​ഹി​ബ്, ശി​ക്കാ​ർ, ഒ​രു​ത്തീ എ​ന്നീ ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​സ്. സു​രേ​ഷ് ബാ​ബു​വാ​ണ് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. സം​ഗീ​തം- ജേ​ക്സ് ബി​ജോ​യ്, ഛായാ​ഗ്ര​ഹ​ണം- ടി​ജോ ടോ​മി, എ​ഡി​റ്റിം​ഗ് -ശ്രീ​ജി​ത്ത് സാ​രം​ഗ്, ക​ലാ​സം​വി​ധാ​നം- ദി​ലീ​പ് നാ​ഥ്, മേ​ക്ക​പ്പ്- റ​ഷീ​ദ് അ​ഹ​മ്മ​ദ്, കോ​സ്റ്റ്യൂം ഡി​സൈ​ൻ- മ​ഞ്ജു​ഷ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും അ​ണി​യ​റ​യി​ലു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button