എൻഡിഎ മുന്നണിയിൽ ചേർന്ന് ട്വന്റി ട്വന്റി
എൽ ഡി എഫും യു ഡി എഫും മാറി മാറി ഭരിച്ച് നശിപ്പിച്ച കേരളത്തെ കൈ പിടിച്ചുയർത്താനാണ് എൻ ഡി എ മുന്നണിയിൽ ചേർന്നതെന്ന് ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് .ട്വന്റി 20യെ ഉന്മൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ച് പ്രവർത്തിച്ചു, അവർക്കുള്ള മറുപടിയാണിതെന്നും സാബു ജേക്കബ് പറഞ്ഞു . ബി ജെ പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബും ചേർന്നുള്ള സംയുക്ത വാർത്ത സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം .
ട്വന്റി20 എൻഡിഎയിൽ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി സാബു ജേക്കബ് കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലൂടെ മുന്നണി പ്രവേശനം പ്രഖ്യാപിച്ചു.
ട്വന്റി 20 രൂപീകരണത്തിനു ശേഷം ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തിരുവനന്തപുരത്തെ മാരാർജി ഭവനിലാണ് സാബു ജേക്കബും രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്‌ച നടത്തിയത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്താൻ ഇരിക്കവെയാണ് നിർണായക നീക്കം. ഇടതു വലതു മുന്നണികൾ മാറി മാറി ഭരിച്ചു കേരളത്തെ നശിപ്പിക്കുകയായിരുന്നു എന്നും വികസിത കേരളം എന്ന ലക്‌ഷ്യം സാക്ഷാതക്കരിക്കാൻ എൻ ഡി എ മുന്നനിയ്‌ക്കൊപ്പം നിൽക്കണമെന്നും സാബു ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ട്വന്റി ട്വന്റി എൻഡിഎയുടെ ഭാഗമായതിൽ വലിയ സന്തോഷമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വെള്ളിയാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വികസനം കൊണ്ടുവരുന്ന പാർട്ടിയാണ് ട്വന്റി ട്വന്റിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.





