കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
കൊല്ലം: കൊല്ലം നിലമേൽ വാഴോട് ,ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം. തിരുവനന്തപുരം പൂജപ്പുര സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഏഴു വയസുകാരൻ ദേവപ്രയാഗ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.





