​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം

മലപ്പുറം: ​ഗുഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. ദേവർഷോല കാരക്കുന്ന് സ്വദേശികളായ ലിം​ഗരാജ്, രവി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ തേയിലത്തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ തകർന്ന നിലയിലാണ് മ‍ൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് മൃതദേഹങ്ങളുമായി നാട്ടുകാർ പ്രതിഷേധിക്കുകയാണ്. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button