ഇടുക്കിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു
ഇടുക്കി: ഇടുക്കി നാരകകാനത്ത് ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർ മരിച്ചു. മണ്ണത്തൂർ സ്വദേശി സാറാമ്മ ആറു മാസം പ്രായമായ കുട്ടി എന്നിവരാണ് മരിച്ചത്. ജീപ്പിൽ 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവർ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.





