കൊല്ലത്ത് ഇടതിന്റെ ഉരുക്ക് കോട്ട തകര്‍ത്ത് യുഡിഎഫ്; കാല്‍ നൂറ്റാണ്ടിന് ശേഷം കോർപറേഷനില്‍ യുഡിഎഫ് തേരോട്ടം
കൊല്ലം:കൊല്ലം കോർപ്പറേഷനില്‍ വോട്ടണ്ണെല്‍ പൂര്‍ത്തിയായപ്പോള്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി യുഡിഎഫ്. ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും 27 സീറ്റുമായി യുഡിഎഫ് ഏറ്റവും വലിയ കക്ഷിയായി.എൽഡിഎഫിന് 16 സീറ്റാണ് നേടാനായത്.എൻഡിഎ 12 സീറ്റ് നേടിയപ്പോള്‍ എസ് ഡി പി ഐ 1 സീറ്റും നേടി.2020 ല്‍ 39 സീറ്റിലായിരുന്നു എല്‍ഡിഎഫ് വിജയം. യുഡിഎഫ് 9 സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎ 6 സീറ്റും നേടി.2015ല്‍ 36 സീറ്റും യുഡിഎഫ് സീറ്റും എന്‍ഡിഎ രണ്ടും സീറ്റാണ് നേടിയത്. 25 കൊല്ലത്തിന് ശേഷമാണ് കൊല്ലം കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിച്ചെടുക്കുന്നത്. കൊല്ലം കോർപ്പറേഷനിലെ മേയർ ഹണി ബെഞ്ചമിൻ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. മേയറുടെ തോൽവി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. കൊല്ലം വടക്കുംഭാഗം ഡിവിഷനിലാണ് ഹണി മത്സരിച്ചത്.വോട്ടെടുപ്പ് കഴിഞ്ഞതോടെ കോർപ്പറേഷനിൽ മുപ്പതിന് മുകളിൽ സീറ്റുകൾ പിടിക്കാനാകുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടല്‍. എന്നാല്‍ ഫലം വന്നപ്പോള്‍ എല്‍ഡിഎഫിന് അടിപതറുന്ന കാഴ്ചയാണ് കാണാനായത്.





