ഇറാനെ ഇരുട്ടിലാക്കി യുഎസ് ആക്രമണം; വൈദ്യുതി നിലയങ്ങൾ തകർത്തു
തെഹ്റാന്‍: യുദ്ധഭീതി കൂട്ടി കരയുദ്ധത്തിന് അമേരിക്ക തയാറെടുക്കുന്നതിനിടെ ഇറാനിലെ വൈദ്യുത കേന്ദ്രങ്ങള്‍ക്ക് നേരെയും അമേരിക്കയുടെ ആക്രമണം. മണിക്കൂറുകൾക്ക് ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. ഇറാന്റെ ആക്രമണ ഭീഷണി മുൻനിർത്തി പശ്ചിമേഷ്യയിലെ യുഎസ് യൂണിവേഴ്സിറ്റികൾ പലതും പഠനം ഓൺലൈനിലേക്ക് മാറ്റി. ഖാർഗ് ദ്വീപിൽ ആഴ്ചകൾ നീളുന്ന അധിനിവേശം ഉൾപ്പെടെ എല്ലാ സാധ്യതകളും അമേരിക്ക പരിഗണിക്കുന്നതായി യുഎസ് മാധ്യമങ്ങൾ. പുതിയ വിമാനവാഹിനി കപ്പൽ ജോർജ് ബുഷ് ഉടൻ ഇറാൻ തീരത്ത് എത്തും. ഇസ്രായേലിലെ ബീർഷേബയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഇറാന്റെ ഡ്രോണ്‍ പതിച്ച് വന്‍ തീപിടിത്തമുണ്ടായി. തെക്കൻ ഇസ്രായേലിൽ ഇറാൻ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 31 ആയി. മിസൈൽ ഭീഷണി മൂലം ജറൂസലമിൽ ഇസ്രായേൽ പാർലമെന്റ് സമ്മേളനം തടസപ്പെട്ടു. ഇറാഖിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം. ലബനനിൽ കൂടുതൽ അതിർത്തി കയ്യേറാൻ സൈന്യത്തിന് നിർദ്ദേശം നൽകി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.വിനാശകാരിയായ യുദ്ധം അവസാനിപ്പിക്കാൻ ഇരുകൂട്ടരും തയാറാകണമെന്ന് പാക് ഉൾപ്പെടെ 4 മധ്യസ്ഥ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇസ്ലാമാബാദിൽ ആവശ്യപ്പെട്ടു. യോഗം ഇന്നും തുടരും. പാകിസ്താനിലെ ഇസ്‍ലാമാബാദില്‍ മധ്യസ്ഥ രാജ്യങ്ങളുടെ യോഗം ഇന്നും തുടരും. ഇതിനിടെ കുവൈത്തില് ഇറാന്‍ ആക്രമണത്തില്‍ ഒരാള് കൊല്ലപ്പെട്ടു





