നിർത്തിയിട്ട ലോറിയിലേക്ക് വാഹനം ഇടിച്ചുകയറി; 13 കാരന് ദാരുണാന്ത്യം
മലപ്പുറം: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13 കാരന് ദാരുണാന്ത്യം. മലപ്പുറത്ത് തേഞ്ഞിപ്പാലം ദേശിയപാതയിലാണ് സംഭവം. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കോഹിനൂരിലാണ് അപകടമുണ്ടായത്.റോഡിന് സമീപം നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷനിലെ ലോറിയിലാണ് കാറിടിച്ചത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവസമയത്ത് മഴയുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.
