മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് നിർബന്ധമില്ലെന്ന് കമീഷൻ

മും​ബൈ: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി​പാ​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. ഒ​രു സീ​റ്റി​ൽ വി​വി​ധ പ​ദ​വി​ക​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ത് സാ​ങ്കേ​തി​ക​മാ​യി പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​മീ​ഷ​ൻ ബോം​ബെ ഹൈ​കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​വി പാ​റ്റ് ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ്‌ നേ​താ​വ് പ്ര​ഫു​ല്ല ഗു​ദാ​ദേ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ബോം​ബെ ഹൈ​കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ച് മു​മ്പാ​കെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി നി​ർ​ദേ​ശം കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ അ​ത് നി​യ​മ​സ​ഭ, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മാ​ത്രം ബാ​ധ​ക​മാ​ണെ​ന്നാ​യി​രു​ന്നു ക​മീ​ഷ​ന്റെ മ​റു​പ​ടി. 2017ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​വി​പാ​റ്റ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് ക​മീ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ വ്യാ​ഴാ​ഴ്ച വാ​ദം തു​ട​രും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button