എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ അന്തരിച്ചു
കോട്ടയം: എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി. സരസ്വതിയമ്മ അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച കോട്ടയം ഏറ്റുമാനൂരിലെ കാരൂർ വീട്ടുവളപ്പിൽ. പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളാണ്. അന്തരിച്ച എം.ഇ നാരായണക്കുറുപ്പാണ് ഭർത്താവ്. പ്രശസ്ത സിനിമാറ്റോഗ്രാഫറും സംവിധായകനുമായ വേണു, മുൻ കോട്ടയം ജില്ലാ പൊലീസ് മേധാവി എൻ. രാമചന്ദ്രൻ എന്നിവർ മക്കളാണ്. ചലച്ചിത്രകാരി ബീന പോൾ, അപർണ രാമചന്ദ്രൻ എന്നിവർ മരുമക്കളാണ്.





