കോഴിക്കോട് ലിങ്ക് റോഡിൽ കത്തിക്കുത്ത്, യുവാവിന് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ലിങ്ക് റോഡിൽ കത്തി കുത്ത്. സംഘർഷത്തിൽ വട്ടാംപൊയിൽ സ്വദേശി ബജീഷിന് കുത്തേറ്റു. മദ്യലഹരിയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുത്തേറ്റ് അവശനിലയിലായിരുന്ന ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് സാധിച്ചിട്ടില്ല. അൽപസമയത്തിനകം നടക്കാനിരിക്കുന്ന സർജറിക്ക് ശേഷം മൊഴി രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് പൊലീസിന്റെ നി​ഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button