മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട് രാമനാട്ടുകര സ്വദേശിയിൽ നിന്നും യുവതി 34 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
കോഴിക്കോട്: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി തന്‍റെ 34 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി വ്യാപാരി രംഗത്ത്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ വ്യാപാരിയാണ് ഇതുസംബന്ധിച്ച് കോഴിക്കോട് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ജന എന്ന പേരിലുള്ള പെണ്‍കുട്ടിയെ മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് പരാതിക്കാരന്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് വാട്‌സാപ്പിലൂടെ ബന്ധം തുടരുകയായിരുന്നു.





