കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്
കണ്ണൂർ: കണ്ണൂർ പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് പരിക്ക്. കല്ലുപറമ്പത്ത് സഫീറിന്‍റെ മകൻ മുഹമ്മദ് ഷഹദ്(11)നാണ് പരിക്കേറ്റത്.വീടിനോട് ചേർന്ന് കിണർ കുഴിക്കാനുള്ള സ്ഥലത്ത് വെച്ചാണ് അപകടം. ഇടതുകൈക്ക് മാരകമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





