പാലക്കാട് വന്‍ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

പാലക്കാട്:പാലക്കാട് വന്‍ ലഹരിവേട്ട. ഒരു കോടിയോളം രൂപയുടെ ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. എംഡിഎംഎ അടക്കം ഒരു കിലോ ലഹരി മരുന്നുകളാണ് പിടികൂടിയത്. സംഭവത്തില്‍ ഒരു യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. ഓണക്കാല വില്‍പ്പനയ്ക്കായി കാറില്‍ ബെംഗളുരുവില്‍ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് ഇതെന്ന് പോലീസ് പറഞ്ഞു.

എംഡിഎംഎ, കൊക്കെയ്ന്‍, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പുകള്‍ തുടങ്ങിയവ ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ ബെംഗളുരുവില്‍ നിന്നും കാറില്‍ മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ പാലക്കാട് നോര്‍ത്ത് പോലീസാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

അമിതവേഗത്തില്‍ പോയ കാറിനെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. ഇവര്‍ സ്ഥിരം ലഹരി കടത്തുകാരാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button