ഐഫോൺ 17 പ്രോയ്ക്ക് റെക്കോർഡ് വിലക്കുറവ്; ഓർഡർ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ വീട്ടിലെത്തും
ആപ്പിൾ ആരാധകർക്ക് ഇതാ ഒരു സന്തോഷവാർത്ത. ഐഫോൺ 17 പ്രോയ്ക്ക് വൻ വിലക്കുറവുമായി ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ബിഗ്ബാസ്കറ്റ്. ബാങ്ക് കാർഡ് ഓഫറുകളെ ആശ്രയിക്കാതെ തന്നെ 17,900 രൂപയിലധികം വിലക്കുറവിൽ ഫോൺ സ്വന്തമാക്കാം.ഓർഡർ നൽകി മിനിറ്റുകൾക്കുള്ളിൽ ഫോൺ വീട്ടിലെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത. ഐഫോൺ 17 പ്രോയുടെ യഥാർഥ വില 1,34,900 രൂപയാണ്. എന്നാൽ ബിഗ്ബാസ്കറ്റിൽ ഫോൺ 1,24,990 രൂപയ്ക്ക് ലഭ്യമാണ്. ഇതിലൂടെ 9910 രൂപയുടെ നേരിട്ടുള്ള വിലക്കുറവ് ലഭിക്കും.കോസ്മിക് ഓറഞ്ച് വേരിയന്റിന് ‘APPLE17PRO8000′ എന്ന കൂപ്പൺ കോഡ് ഉപയോഗിച്ച് അധികമായി 8000 രൂപയുടെ ഇളവും നേടാം. ഇതോടെ ഫോണിന്റെ വില 1,16,990 രൂപയായി കുറയും. അതായത് മൊത്തം 17,910 രൂപയുടെ ലാഭം.ഐഫോൺ 17 പ്രോ മാക്സിനും ബിഗ്ബാസ്കറ്റിൽ വിലക്കുറവുണ്ട്. കോസ്മിക് ഓറഞ്ച്, ഡീപ് ബ്ലൂ നിറങ്ങളിലുള്ള ഫോണിന് 1,35,990 രൂപയാണ് വില. യഥാർഥ വിലയിൽ നിന്ന് 13,910 രൂപയുടെ കുറവാണിത്.’APPLEE17M4000’, ‘AI17PROMAX4000’ എന്നീ കൂപ്പൺ കോഡുകളിൽ ഏതെങ്കിലും ഉപയോഗിച്ചാൽ 4000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 1,31,990 രൂപയായി കുറയും.തിരഞ്ഞെടുത്ത പിൻകോഡുകളിലാണ് ബിഗ്ബാസ്കറ്റിന്റെ ഈ ഓഫറും വേഗത്തിലുള്ള ഡെലിവറിയും ലഭ്യമാകുന്നത്. നോയിഡ, ന്യൂഡൽഹി എന്നിവിടങ്ങളിലെ വിവിധ പിൻകോഡുകളിൽ പരിശോധിച്ചപ്പോൾ ചില നിറങ്ങളിലുള്ള ഫോണുകൾ ലഭ്യമായിരുന്നുവെന്നാണ് റിപ്പോർട്ട്. അതിനാൽ ഓർഡർ ചെയ്യുന്നതിന് മുമ്പ് സ്വന്തം വിലാസത്തിൽ സ്റ്റോക്കും ഓഫറും ലഭ്യമാണോയെന്ന് പരിശോധിക്കണം. ബിഗ്ബാസ്കറ്റിന്റെ സേവനം ലഭ്യമല്ലാത്തവർക്ക് റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലും ഓഫ്ലൈൻ സ്റ്റോറുകളിലും ഓഫറുകൾ പരിശോധിക്കാം. ഐഫോൺ 17 പ്രോ സീരീസിന് വിലക്കുറവിനൊപ്പം എക്സ്ചേഞ്ച് ബോണസും ബാങ്ക് ഓഫറുകളും ലഭ്യമാണെന്നാണ് റിപ്പോർട്ട്.ഐഫോൺ എയറിനും റിലയൻസ് ഡിജിറ്റൽ പ്രത്യേക ഓഫർ നൽകുന്നുണ്ട്. പരമാവധി ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഫോണിന്റെ വില 86,000 രൂപയിൽ താഴെയെത്തും.ഐഫോൺ 17 പ്രോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ കൂപ്പൺ കോഡുകളുടെ സാധുത, നിറങ്ങളുടെ ലഭ്യത, പിൻകോഡ് അടിസ്ഥാനത്തിലുള്ള ഡെലിവറി, അന്തിമ ബില്ലിലെ വില എന്നിവ ഉറപ്പുവരുത്തിയ ശേഷം ഓർഡർ ചെയ്യുക.





