പേരാമ്പ്ര മുളിയങ്ങലിൽ കിണറിൽ വീണ് വയോധിക മരിച്ചു
പേരാമ്പ്ര: മുളിയങ്ങലിൽ വീടിന് സമീപത്തെ കിണറിൽ വീണ് വയോധിക മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയായിരുന്നു സംഭവം. മുളിയങ്ങൽ മഠത്തിൻമുക്ക് കല്യാണി (75) ആണ് മരിച്ചത്.
കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സേന എത്തുകയും ഉടനെ വയോധികയെ പുറത്തെടുത്തു.





