ക്രിസ്തുമസ്- ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവ്; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 20 ലിറ്റർ മദ്യം കണ്ടെത്തി
ക്രിസ്തുമസ്- ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവ്; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 20 ലിറ്റർ മദ്യം കണ്ടെത്തി
വടകര: റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മദ്യം കണ്ടെത്തി. ക്രിസ്തുമസ്-ന്യൂഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരി മദ്യം കണ്ടെടുത്തത്.
പാലക്കാട് ഡിവിഷന് സെക്യൂരിറ്റി കമ്മീഷണറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. എക്സൈസും ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ പോണ്ടിച്ചേരി മദ്യമാണ് കണ്ടെത്തിയത്
റെയ്ഡിങ്ങ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ പ്രമോദ് , സിവില്‍ എക്സൈസ് ഓഫീസര്‍ ശ്യാംരാജ്, ആര്.പി.എഫ്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.പി ബിനിീഷ്, ഹെഡ് കോണ്‍സ്റ്റബിള്‍ മുരളീധരന് , കോണ്‍സ്റ്റബിള്‍ റിബീഷ് പി.കെ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആര്.പി.എഫും എക്സൈസും അറിയിച്ചു.





