വീട്ടിൽ എലികൾ പെരുകിയോ? തുരത്താൻ അഞ്ച് എളുപ്പവഴികൾ
വീട്ടിലെ അടുക്കളയിലും സ്റ്റോർ റൂമിലുമെല്ലാം എലിശല്യം ഉണ്ടാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുന്നതിനൊപ്പം രോഗാണുക്കൾ പടരുന്നതിനും എലികൾ കാരണമാകാം. ഇവയെ തുരത്താൻ വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ മരുന്നുകളെ ആശ്രയിക്കുന്നവരുമുണ്ട്. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ ഉപയോഗിക്കുമ്പോൾ പ്രത്യേക ജാഗ്രത ആവശ്യമാണ്.അടുക്കളയിൽ തന്നെ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് എലികളെ അകറ്റാൻ ശ്രമിക്കാം. വെളുത്തുള്ളി, ഗ്രാമ്പൂ, പുതിന തുടങ്ങിയവയുടെ രൂക്ഷമായ ഗന്ധം എലികൾക്ക് ഇഷ്ടപ്പെടില്ലെന്നാണ് പൊതുവെ പറയപ്പെടുന്നത്. പരീക്ഷിക്കാവുന്ന ചില മാർഗങ്ങൾ ഇതാ.വെളുത്തുള്ളിഎലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചതച്ച വെളുത്തുള്ളി അല്ലികൾ വെച്ചുനോക്കാം. വെളുത്തുള്ളിയുടെ രൂക്ഷമായ ഗന്ധം എലികളെ ആ പ്രദേശത്തുനിന്ന് അകറ്റാൻ സഹായിച്ചേക്കാം. എന്നാൽ ഭക്ഷണസാധനങ്ങളിൽ നേരിട്ട് സ്പ്രേ ചെയ്യുകയോ വെളുത്തുള്ളി അവശിഷ്ടങ്ങൾ ചിതറിക്കിടക്കാൻ അനുവദിക്കുകയോ ചെയ്യരുത്.ഗ്രാമ്പൂഗ്രാമ്പൂവിന്റെ ശക്തമായ ഗന്ധം എലികളെ അകറ്റാൻ സഹായിക്കുമെന്നാണ് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ഒരു രീതി. കുറച്ച് ഗ്രാമ്പൂ ഒരു ചെറിയ തുണിസഞ്ചിയിലാക്കി എലികൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിൽ വെക്കാം. ഗ്രാമ്പൂ എണ്ണ ഉപയോഗിക്കുമ്പോൾ കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും എത്താത്തവിധം സൂക്ഷിക്കണം.കുരുമുളക്കുരുമുളകിന്റെ രൂക്ഷഗന്ധം എലികൾക്ക് അസ്വസ്ഥതയുണ്ടാക്കാം. എന്നാൽ എലികളുടെ പൊത്തുകളിലും ഭക്ഷണം സൂക്ഷിക്കുന്ന ഇടങ്ങളിലും കുരുമുളകുപൊടി വിതറുന്നത് ഒഴിവാക്കണം. ഇത് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ശ്വാസകോശ അസ്വസ്ഥതയുണ്ടാക്കാം.പുതിനയിലപുതിനയുടെ ഗന്ധം ഇഷ്ടപ്പെടാത്തവയാണ് എലികളെന്നും അതിനാൽ പുതിനയിലയോ പുതിനയുടെ സുഗന്ധമുള്ള വസ്തുക്കളോ ഉപയോഗിക്കുന്നത് അവയെ അകറ്റാൻ സഹായിക്കുമെന്നും പറയപ്പെടുന്നു. പുതിന എണ്ണയിൽ മുക്കിയ പഞ്ഞി ചെറിയ പാത്രത്തിലാക്കി എലികൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വെക്കാം. വളർത്തുമൃഗങ്ങളുള്ള വീടുകളിൽ അവയുടെ സുരക്ഷ ഉറപ്പാക്കണം.ബേക്കിംഗ് സോഡഎലികൾക്ക് ദഹനപ്രശ്നങ്ങളുണ്ടാക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. എലികൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളിൽ അല്പം ബേക്കിംഗ് സോഡ കലർത്തി അവ വരാൻ സാധ്യതയുള്ള ഇടങ്ങളിൽ വെക്കുക. ഇത് എലികളെ വീട്ടിൽ നിന്ന് തുരത്താൻ സഹായിക്കുംഎലിശല്യം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ1- ഭക്ഷണസാധനങ്ങൾ അടച്ച പാത്രങ്ങളിൽ സൂക്ഷിക്കുക.2- അടുക്കളയിലും സ്റ്റോർ റൂമിലും ഭക്ഷണാവശിഷ്ടങ്ങൾ കെട്ടിക്കിടക്കാൻ അനുവദിക്കരുത്.3- മാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുക.4- ചുമരുകളിലെയും വാതിലുകളിലെയും ചെറിയ വിടവുകൾ അടയ്ക്കുക.5- എലികൾ സഞ്ചരിക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കുകയും അവയുടെ പ്രവേശനമാർഗങ്ങൾ കണ്ടെത്തി തടയുകയും ചെയ്യുക.





