അരിയിൽ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികൾക്ക് ജീവപര്യന്തം
കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾക്കുള്ള ശിക്ഷ വിധിച്ച് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഏഴ് പ്രതികൾക്ക് ജീവപര്യന്തമാണ് ശിക്ഷ. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എം.വി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നീ ഏഴ് പ്രതികൾക്കാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്ന് വർഷത്തിന് താഴെ ശിക്ഷ ഉള്ളത് കൊണ്ടാണ് ഈ പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി തള്ളിയതോടെ കേസിൽ സിബിഐക്ക് തിരിച്ചടിയുണ്ടായിരിക്കുകയാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിക്കുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള 18 പേരെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാംപ്രതി കെ.വി സുമേഷ് ഉൾപ്പെടെ 13 പേർ കുറ്റക്കാരെന്നും കോടതി വിധിച്ചു.മണിക്കൂറുകൾ നീണ്ട തടങ്കലിന് പിന്നാലെ കൊലപാതകംസംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടതെന്നാണ് കേസ് രേഖകളിലുള്ളത്. സിപിഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണപുരം കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം.തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആക്രമണമുണ്ടായെന്നും സക്കറിയ രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ കുത്തേറ്റു മരിച്ചെന്നുമാണ് കേസ്. പി. ജയരാജനും ടി.വി രാജേഷും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ ആരോപിക്കുന്നത്.ജയരാജനും രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റംഅന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും കല്യാശ്ശേരി എംഎൽഎയായിരുന്ന ടി.വി രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. കേസിൽ യഥാക്രമം 32, 33 പ്രതികളാണ് ഇരുവരും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്തും കേസിലെ പ്രതിപ്പട്ടികയിലുണ്ട്.വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയരാജനും രാജേഷും കൊലപാതകത്തിനുള്ള ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. എന്നാൽ, ഇവർക്കെതിരെ മൊഴി നൽകിയിരുന്ന രണ്ട് പ്രധാന സാക്ഷികൾ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരായിരുന്നില്ലെന്നതും കേസിൽ ശ്രദ്ധേയമാണ്.കോടതി വെറുതെവിട്ട 18 പ്രതികൾ1. രണ്ടാം പ്രതി – ഗണേശൻ2. നാലാം പ്രതി – വിജേഷ്3. അഞ്ചാം പ്രതി – കെ. പ്രകാശൻ4. ആറാം പ്രതി – ഉമേശൻ5. എട്ടാം പ്രതി – ലതീഷ്6. പതിനൊന്നാം പ്രതി – സി.എൻ. മോഹനൻ7. പതിമൂന്നാം പ്രതി – നിതിൻ8. പതിനേഴാം പ്രതി – സുധാകരൻ9. പതിനെട്ടാം പ്രതി – നവീൻ10. പത്തൊൻപതാം പ്രതി – ശ്യാംജിത്ത്11. ഇരുപത്തിയൊന്നാം പ്രതി – ഷാജി12. ഇരുപത്തിരണ്ടാം പ്രതി – പ്രകാശൻ മുതുവാനി13. ഇരുപത്തിമൂന്നാം പ്രതി – അജയകുമാർ എൻ.പി.14. ഇരുപത്തിനാലാം പ്രതി – രാജീവൻ പി.എസ്.15. ഇരുപത്തൊൻപതാം പ്രതി – ബാബു16. മുപ്പതാം പ്രതി – യു.വി. വേണു17. മുപ്പത്തിരണ്ടാം പ്രതി – പി. ജയരാജൻ18. മുപ്പത്തിമൂന്നാം പ്രതി – ടി.വി. രാജേഷ്കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികൾ1-ാം പ്രതി: സുമേഷ്3-ാം പ്രതി: അനൂപ്7-ാം പ്രതി: പവിത്രൻ9-ാം പ്രതി: മനോഹരൻ10-ാം പ്രതി: എം.വി. ദിനേശൻ12-ാം പ്രതി: ബിജുമോൻ14-ാം പ്രതി: ഇ.പി. രാധാകൃഷ്ണൻ15-ാം പ്രതി: ഷിജിൻ മോഹൻ16-ാം പ്രതി: കെ.വി. സജിത്ത്25-ാം പ്രതി: വി.വി. മോഹനൻ26-ാം പ്രതി: പുരുഷോത്തമൻ27-ാം പ്രതി: പി.കെ. അജിത് കുമാർ28-ാം പ്രതി: പി.പി. സുരേശൻ





