ഏതെങ്കിലും സൗദ്ധര്യ വസ്തുക്കൾ ആയ ക്രീം ഉപയോഗിക്കുന്നുണ്ടോ എന്ന് ഡോക്ടർമാർ ചോദിച്ചു; വിദ്യാർഥിനിക്ക് വൃക്കരോഗത്തിന് പുറമെ ഓർമ്മക്കുറവും

സൗന്ദര്യവർദ്ധക ക്രീമുകൾ ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് വിദ്യാർഥിനി. ഒരു വർഷത്തോളം ഫെയർനെസ് ക്രീം ഉപയോഗിച്ച വിദ്യാർഥിനിക്കാണ് വൃക്കരോഗവും കടുത്ത ഓർമ്മക്കുറവും അനുഭവപ്പെട്ടത്. പരിശോധനയിൽ വിദ്യാർഥിനിയുടെ രക്തത്തിലും ഉപയോഗിച്ച ക്രീമിലും അമിതമായ അളവിൽ മെർക്കുറി (Mercury) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. ലക്ഷണങ്ങൾ തുടങ്ങി, പിന്നാലെ കിഡ്നി തകരാർ ഒരു വർഷമായി ‘എഫ് ട്യൂൺ’ (F Tune) എന്ന ഫെയർനെസ് ക്രീം ഉപയോഗിച്ചുവരികയായിരുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. ആദ്യഘട്ടത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കടുത്ത ക്ഷീണം, പഠിക്കാൻ കഴിയാത്ത അവസ്ഥ, രാത്രിയിൽ ഉറക്കമില്ലായ്മ എന്നിവ അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് കാലിലും മുഖത്തും നീര് വരികയും നടക്കാൻ പോലും പ്രയാസമാവുകയും ചെയ്തതോടെയാണ് ഡോക്ടറെ സമീപിച്ചത്. പരിശോധിച്ച ഡോക്ടർ ഉടൻ തന്നെ നെഫ്രോളജിസ്റ്റിനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൃക്കകളെ ബാധിച്ചതായി വ്യക്തമായത്. ഏതെങ്കിലും ക്രീമുകൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോഴാണ് ഫെയർനെസ് ക്രീമിന്റെ വിവരം പറഞ്ഞത്. സംശയത്തെത്തുടർന്ന് നടത്തിയ രക്തപരിശോധനയിൽ ശരീരത്തിൽ ഉയർന്ന അളവിൽ മെർക്കുറി കണ്ടെത്തി. പിന്നീട് ക്രീം ലാബിൽ പരിശോധനയ്ക്ക് അയച്ചപ്പോഴും അതിൽ അമിതമായി മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകൾക്ക് പുറമെ കടുത്ത ഓർമ്മക്കുറവും തന്നെ അലട്ടുന്നുണ്ടെന്ന് വിദ്യാർഥിനി വ്യക്തമാക്കുന്നു. തലേദിവസം പഠിക്കുന്ന കാര്യങ്ങൾ പോലും പിറ്റേന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. പരീക്ഷാക്കാലമായതിനാൽ ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കടുത്ത ക്ഷീണമുണ്ടെങ്കിലും രാത്രിയിൽ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത്. തന്റെ ക്ലാസ്സിലെ മറ്റ് പല കുട്ടികളും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും അവരിൽ പലർക്കും ഇപ്പോൾ ക്ഷീണവും മുഖക്കുരുവും മുഖം മങ്ങുന്നതുമായ പ്രശ്നങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വിദ്യാർഥിനി പറയുന്നു. ഒരു ഡോക്ടറെ ആദ്യം കാണിച്ചപ്പോൾ ക്രീമിന്റെ ചിത്രം അയച്ചുകൊടുത്തിരുന്നു. തങ്ങളുടെ ഇടയിൽ പോലും ഇത് ഉപയോഗിക്കുന്നവരുണ്ടെന്നാണ് ആ ഡോക്ടർ പ്രതികരിച്ചത്. അത്രയധികം ആളുകളിലേക്കാണ് ഈ ഉൽപ്പന്നം എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയും പ്രൊമോഷൻ വീഡിയോകളിലൂടെയുമാണ് കമ്പനി ആളുകളെ ആകർഷിക്കുന്നത്. മുഖക്കുരു, കറുത്ത പാടുകൾ, കണ്ണിന് താഴെയുള്ള കറുപ്പ് എന്നിവ മാറാനും നിറം വെക്കാനുമുള്ള ക്രീം എന്ന പേരിലാണ് ഇത് വിൽക്കുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വരെ ഇത് സുരക്ഷിതമായി ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, മീശോ തുടങ്ങിയ ഓൺലൈൻ സൈറ്റുകളിൽ വ്യാജ ഉൽപ്പന്നങ്ങളാണെന്നും അവയിൽ മെർക്കുറി ഉണ്ടാകുമെന്നും പറഞ്ഞാണ് കമ്പനി ഉപഭോക്താക്കളെ വിശ്വസിപ്പിച്ചിരുന്നത്. ഇതുകേട്ട് വിശ്വസിച്ചാണ് കമ്പനിയിൽ നിന്ന് നേരിട്ട് ക്രീം വാങ്ങിയതെന്ന് വിദ്യാർഥിനി പറയുന്നു. ഒരു തവണ വാങ്ങിയാൽ പിന്നീട് 10 മുതൽ 20 ശതമാനം വരെ ഓഫറുകൾ വാഗ്ദാനം ചെയ്ത് കമ്പനിയിൽ നിന്ന് നിരന്തരം ഫോൺ വിളികൾ വരാറുണ്ട്. കഴിഞ്ഞ ദിവസവും ഓഫർ അറിയിച്ചുകൊണ്ട് കമ്പനിയിൽ നിന്ന് ഫോൺ വന്നിരുന്നു. ക്രീം ഉപയോഗിച്ച് തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുകയാണെന്നും വിദ്യാർഥിനി അവരോട് പറഞ്ഞു. എന്നാൽ തങ്ങൾ മെർക്കുറി ഉപയോഗിക്കുന്നില്ലെന്നും മഞ്ഞൾ പോലുള്ള പ്രകൃതിദത്ത ചേരുവകൾ മാത്രമാണ് ഉപയോഗിക്കുന്നതെന്നുമാണ് കമ്പനി പ്രതിനിധികൾ മറുപടി നൽകിയത്. ലാബ് പരിശോധനാ റിപ്പോർട്ട് കൈവശമുണ്ടെന്ന് വ്യക്തമാക്കിയതോടെ കമ്പനി ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയായിരുന്നു. കൃത്യമായ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും ഉള്ളതിനാൽ കമ്പനിക്കെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാൻ തന്നെയാണ് കുടുംബത്തിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot