കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര വയയ്‌ക്കലിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്ക്. രണ്ട് കെഎസ്ആർടിസി ബസുകളും ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്ന  കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും ടാങ്കർ ലോറിയും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നാലെ എത്തിയ മറ്റൊരു  കെഎസ്ആർടിസി ബസും അപകടത്തിൽ പെട്ട വാഹനങ്ങളിൽ  ഇടിക്കുകയായിരുന്നു.ടാങ്കർ ലോറിയുടെ ഡ്രൈവറെ ഏറെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button