മങ്കട സദാചാര കൊല; അഞ്ച് പ്രതികൾ കുറ്റക്കാർ, മൂന്നുപേരെ വെറുതെവിട്ടു
മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾ കുറ്റക്കാരെന്ന് മഞ്ചേരി കോടതി. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാം പ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാം പ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാം പ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ കുറ്റക്കാര്‍. ഫെബ്രുവരി 20ന് ശിക്ഷ വിധിക്കും. കേസിൽ മൂന്ന് പ്രതികളെ വെറുതെ വിട്ടു. 2016 ജൂൺ 28ന് ആയിരുന്നു കൊലപാതകം.സദാചാര പൊലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻ്റെ പേരിലായിരുന്നു മര്‍ദനം.





