പ്ലസ് 2 വിദ്യാര്‍ത്ഥിനി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: പ്ലസ് 2 വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലോട് പ്ലാവറ സ്വദേശികളായ ശ്രീകാന്തിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയാണ് മരണപ്പെട്ടത്.ശനിയാഴ്ച രാത്രി ഉറങ്ങാൻ മുറിയിൽ കയറിയ കുട്ടി കാലത്ത് പുറത്തുവന്നില്ല. തുടർന്ന് സംശയം തോന്നിയ അമ്മ കതകിൽ മുട്ടുകയായിരുന്നു. പിന്നീട് പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കിടപ്പുമുറിയിലെ ജനൽപാളിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.





