കപില്‍ ദേവ്, സച്ചിന്‍, ഗംഭീര്‍, രോഹിത്… വമ്പന്‍മാരെ വെട്ടി നിരത്തി സഞ്ജുവിന്റെ പടയോട്ടം; തൂക്കിയത് സ്‌പെഷ്യല്‍ റെക്കോഡ്!

ടി-20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്താണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.
സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ലോകകപ്പില്‍ നിന്ന് വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് മിന്നും പ്രകടനം നടത്തി സഞ്ജു ഒരു വെടിക്കെട്ട് റെക്കോഡും തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. വിജയകരമായ ഒരു ലോകകപ്പ് സീസണില്‍ ഇന്ത്യയ്ക്കായി ടീം സ്‌കോറിന്റെ ഏറ്റവും കൂടുതല്‍ ശതമാനം നല്‍കുന്ന താരമാകാനാണ് സഞ്ജുവിന് സാധിച്ചത്. ലിസ്റ്റില്‍ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയുള്‍പ്പെടെ മറികടന്നാണ് സഞ്ജു ഒന്നമനായത്.
സഞ്ജു സാംസണ്‍

വിജയകരമായ ഒരു ലോകകപ്പ് സീസണില്‍ ഇന്ത്യയ്ക്കായി ടീം സ്‌കോറിന്റെ ഏറ്റവും കൂടുതല്‍ ശതമാനം റണ്‍സ് നല്‍കുന്ന താരം, ശതമാനം (വര്‍ഷം) എന്ന ക്രമത്തില്‍
സഞ്ജു സാംസണ്‍ – 28.7% (2026)
ഗൗതം ഗംഭീര്‍ – 23.1% (2007)
രോഹിത് ശര്‍മ – 21.4% (2024)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 20.6% (2011)
കപില്‍ ദേവ് – 19.3% (1983)
ഇഷാന്‍ കിഷന്‍ – 18.2% (2026)
സെമി ഫൈനലടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു. ലോകകപ്പില്‍ വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്നാണ് സഞ്ജു മിന്നും പ്രകടനം കാഴ്ചവെച്ചത്.
321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.
നിലവില്‍ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 54 ഇന്നിങ്സില്‍ നിന്ന് 1399 റണ്‍സാണ് സഞ്ജു അടിച്ചിട്ടത്. 115 ഫോറുകള്‍ക്ക് പുറമെ 84 സിക്സും സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ഫോര്‍മാറ്റില്‍ 28.55 എന്ന ആവറേജും 156.83 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്. 111 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറടക്കം മൂന്ന് സെഞ്ച്വറികളാണ് സഞ്ജു നേടിയത്. ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button