യുദ്ധവും ക്രൂഡും ചതിച്ചു! കുപ്പിവെള്ളത്തിന്റെ വിലയും കൂടും; തിരിച്ചടിയായത് ഇക്കാര്യം

രാജ്യത്തെ കുപ്പിവെള്ള മാര്‍ക്കറ്റിന്റെ മൂന്നിലൊന്ന് സ്വന്തമായുള്ള ബിസ്‌ലെരി 12 ബോട്ടിലുകളുള്ള ഒരു ലിറ്ററിന്റെ ബോക്‌സിന്റെ വില 216 രൂപയില്‍ നിന്ന് 240 രൂപയായി വര്‍ധിപ്പിച്ചു. മറ്റ് മുന്‍നിര കമ്പനികളും സമാന പാതയിലാണ്. ഇന്ത്യയിലെ കുപ്പിവെള്ള ഇന്‍ഡസ്ട്രി 25,000-30,000 കോടി രൂപയുടേതാണ്. 2030 വരെയുള്ള കാലഘട്ടത്തില്‍ വളര്‍ച്ചനിരക്ക് 10 ശതമാനത്തിനു മുകളിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിശീര്‍ഷ കുപ്പിവെള്ള ഉപയോഗം ഈ വര്‍ഷം 35 ലിറ്ററിലേക്ക് ഉയരുമെന്നാണ് കണക്ക്. 36 ശതമാനത്തിനടുത്ത് വിപണി വിഹിതമുള്ള ബിസ്‌ലെരിക്ക് പിന്നില്‍ കിന്‍ലെ (കൊക്കകോള), അക്വഫിന (പെപ്‌സി) തുടങ്ങിയ വന്‍കിട ബ്രാന്‍ഡുകളാണ്.




