വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടുവയസുകാരന്‍ പാമ്പു കടിയേറ്റ് മരിച്ചു; സഹോദരന്‍ ഗുരുതരാവസ്ഥയില്‍
തൃശൂർ: കോടാലിയിൽ എട്ടുവയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജോ-ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ ആണ് മരിച്ചത്. സഹോദരനായ പത്തു വയസുള്ള അനോഷ് ഗുരുതരാവസ്ഥയിലാണ്.ഇന്ന് രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരനും അല്‍ജോയും മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു. ഇന്നലെ രാത്രി മില്‍ക്ക് ഷേക്ക് കഴിച്ചാണ് ഉറങ്ങാന്‍ കണ്ടത്. ഇതോടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് രക്ഷിതാക്കള്‍ കരുതി. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ പാമ്പു കടിയേറ്റതിന്‍റെ ലക്ഷണങ്ങള്‍ കണ്ടപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വീട് പരിശോധിച്ചപ്പോഴാണ് മുറിയിൽ നിന്നും പാമ്പിനെ കണ്ടെത്തിയത്. വെള്ളിക്കെട്ടന്‍ വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിനെ വീട്ടുകാര്‍ തല്ലിക്കൊന്നിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള സഹോദരന്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.





