പാചകവാതക പ്രതിസന്ധി: വിതരണത്തിന് ലഭ്യമായത് 496 മെട്രിക് ടൺ
തിരുവനന്തപുരം: സംസ്ഥാനത്ത് 496.99 മെട്രിക് ടൺ പാചകവാതകം വിതരണംചെയ്യാൻ നടപടി സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ കമീഷണർ കെ ഹിമ. ശരാശരി ദിവസ ഉപയോഗം 753 മെട്രിക് ടൺ ആണ്. ഗാർഹിക എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ ഒരു പ്രതിസന്ധിയും നിലവിലില്ലെന്നും അവർ അറിയിച്ചു.
ഫാർമസ്യൂട്ടിക്കൽസ്, റെയിൽവേ കാറ്ററിങ് സ്ഥാപനങ്ങൾക്ക് ആവശ്യത്തിന്റെ 100 ശതമാനമായി എൽപിജി വിതരണം വർധിപ്പിച്ചിട്ടുണ്ട്. ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്‌ക്ക് ആവശ്യമുള്ളതിന്റെ 62 ശതമാനം എൽപിജി വിതരണം നടത്തുന്നുണ്ട്.
ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എൽപിജി കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. താലൂക്ക് പരിധിയിലുള്ള പരാതികൾ ബന്ധപ്പെട്ട താലൂക്ക് കൺട്രോൾ റൂമുകളിൽ അറിയിക്കണം.





