കോഴിക്കോട് പയ്യോളിയില്‍ വയോധിക വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു
പയ്യോളി: പയ്യോളിയില്‍ വയോധിക വീട്ടുമുറ്റത്തുവെച്ച് ദേഹത്ത് തീകൊളുത്തി മരിച്ചു. സേവനനഗര്‍ പുത്തന്‍മരച്ചാലില്‍ കടപ്പുറം താരേമ്മല്‍ ജാനു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസായിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക വിവരം.
പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. മകള്‍ക്കൊപ്പമായിരുന്നു താമസം. മകള്‍ ഉറങ്ങിക്കിടക്കവെ വീടിന് പുറത്തേക്ക് വന്ന് വീട്ടുമുറ്റത്തുവെച്ച് മണ്ണെണ്ണയൊഴിച്ച് ദേഹത്ത് തീകൊളുത്തുകയായിരുന്നു. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളാണ് മകളെ വിവരം അറിയിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
ഭര്‍ത്താവ്: പരേതനായ രാമചന്ദ്രന്‍. മക്കള്‍: രജീഷ് (ബഹ്‌റൈന്‍), രയിജ.





