വരുന്നു, പോകുന്നു, റിപീറ്റ്; ഡൽഹി ബാറ്റർമാരെ എറിഞ്ഞിട്ട് ആർസിബിയുടെ ചുണക്കുട്ടികളയ ഭുവനേശ്വർ കുമാർ ഹേസൽവുഡ് ജോഡികൾ
ഐപിഎലിൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നിലം തൊടിയിക്കാതെ റോയൽ ചലഞ്ചേഴ്‌സ് ബെഗളൂരു. കഴിഞ്ഞ മത്സരത്തിലെ പോലെ വെടിക്കെട്ട് പ്രകടനം തുടരാൻ ഒരുങ്ങിയ ഡൽഹി ബാറ്റർമാരെ എറിഞ്ഞിട്ട് ആർസിബി താരങ്ങളായ ഭുവനേശ്വർ ഹേസൽവുഡ് ജോഡികൾ. 7 റൺസ് നേടുന്നതിന് മുൻപ് തന്നെ ഡൽഹിയുടെ 6 വിക്കറ്റുകളും ആർസിബി എറിഞ്ഞിട്ടു. മൂന്ന് വീതം വിക്കറ്റുകൾ വെച്ചാണ് താരങ്ങൾ നേടിയത്.
ഡൽഹി താരങ്ങളായ സഹീൽ പരേഖ്, അക്‌സർ പട്ടേൽ, സമീർ റിസ്‌വി എന്നിവർ ഗോൾഡൻ ഡക്കായും, നിതീഷ് റാണ, കെ എൽ രാഹുൽ എന്നിവർ ഓരോ റൺസുമായും, ട്രിസ്റ്റിൻ സ്റ്റബ്ബ്സ് 5 റൺസും നേടി. നിലവിൽ രണ്ടക്കം കടന്നത് ഡേവിഡ് മില്ലർ (19) അഭിഷേക് പോറൽ 19* കെയിൽ ജെയ്‌മിസൺ 19* എന്നിവർ മാത്രമാണ്.
ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനൊപ്പമായിരുന്നു. ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാട്ടിദാര്‍ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഡൽഹിക്കെതിരായ വിജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് പാട്ടിദാറിന്റെയും സംഘനത്തിന്റെയും ലക്ഷ്യം.





