ബസ് റൂട്ട് വായിച്ചു കൊടുക്കാൻ വിസമ്മതിച്ച വൃദ്ധനെ ഓടുന്ന ബസിലിട്ടു അടിച്ചു കൊലപ്പെടുത്തി
ചെന്നൈ: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ വയോധികനെ അടിച്ചു കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ചന്ദ്രശേഖരൻ എന്ന് പേരുള്ളയാളാണ് ആണ് കൊല്ലപ്പെട്ടത്. 74 വയസായിരുന്നു. സംഭവത്തിൽ പ്രതിയായ അമർനാഥ് എന്നയാളെ അറസ്റ്റ് ചെയ്തു.ഗുഡുവഞ്ചേരിയിൽ നിന്ന് വടപളനിയിലേക്ക് പോകുകയായിരുന്ന മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംടിസി) ബസിലാണ് സംഭവം നടന്നത്. ചന്ദ്രശേഖരൻ താംബരത്ത് നിന്നും പ്രതിയുടെ അരികിൽ ഇരുന്നു. ബേസിൽ എൽഇഡി സ്‌ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ബസ് റൂട്ട് വായിക്കാൻ അമർനാഥ് ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടു . എന്നാൽ വൃദ്ധൻ ഇതിനു വിസമ്മതിക്കുകയും കണ്ടക്ടറോട് ചോദിയ്‌ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന്ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അക്രമാസക്തനായഅമർനാഥ് ചന്ദ്രശേഖരനെ ഇടിക്കുകയും തുടർന്ന് ഇയാൾക്ക് ബോധം നഷ്ടപ്പെടുകയും ചെയ്തു.സഹയാത്രികൻ ഉടൻ തന്നെ ചന്ദ്രശേഖരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ചെന്നൈയിൽ ജോലി ചെയ്യുന്ന വില്ലുപുരം ജില്ല സ്വദേശിയായ പ്രതി അമർനാഥിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് സംശയിക്കുന്നു.





