കുട്ടികൾക്ക് നൽകുന്ന മധുരങ്ങളിലെ അപകടം; ശ്രദ്ധച്ചില്ലെങ്കിൽ പണി കിട്ടും
മിക്ക കുട്ടികളും ഇഷ്ടത്തോടെ കഴിക്കുന്ന ഒന്നാണ് മിഠായികളും മധുരപലഹാരങ്ങളും. കുട്ടികൾ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്ന സമയത്തും അനുസരിക്കുമ്പോഴും ‘സമ്മാനമായി’ നൽകുന്ന ഇത്തരം ഭക്ഷണങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. ഇവ കഴിക്കാൻ രുചിയുള്ളതും രസകരമുള്ളതുമാണെങ്കിലും ഇവയിലടങ്ങിയ ചേരുവകൾ കുട്ടികളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നതാണ്. ദീർഘകാലമായി മധുരപലഹാരങ്ങൾ കഴിക്കുന്നത് ചെറിയ പ്രായത്തിൽ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് കുട്ടികൾക്ക് മിഠായിയും മധുരപലഹാരങ്ങളും നൽകുന്നതിന് മുന്നേ അവയുടെ ആരോഗ്യവശങ്ങൾ അറിഞ്ഞിരിക്കേണ്ടത് നിർബന്ധമാണ്. അമിതമായ പഞ്ചസാരയും കൃത്രിമ അഡിറ്റീവുകളും: പഞ്ചസാര, കോൺ സിറപ്പ്, കൃത്രിമ സുഗന്ധങ്ങൾ, കൃത്രിമ നിറങ്ങൾ എന്നിവ കൊണ്ടാണ് മിഠായികൾ നിർമിക്കുന്നത്. ഈ ചേരുവകൾ ശരീരത്തിലേക്ക് പോഷകങ്ങളൊന്നും നൽകില്ല. മാത്രവുമല്ല ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് പല്ല് കേട് വരുത്തുകയും കുട്ടിക്കാലത്തെ പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാവുകയും ചെയ്യും. ഇതിലടങ്ങിയ കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചില കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും അലർജിക്കും കാരണമാകാനും സാധ്യതയുണ്ട്.ആരോഗ്യ ഗുണങ്ങൾ നൽകുന്ന ചില ചോക്ലേറ്റുകൾ: ഡാർക്ക് ചോക്ലേറ്റുകളിൽ ആന്റിഓക്സിഡന്റുകളടങ്ങിയ മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ ഉറവിടമായ കൊക്കോ അടങ്ങിയിട്ടുണ്ട്. ഇത്തരം ചോക്ലേറ്റുകൾ മിതമായ അളവിൽ കഴിക്കുമ്പോൾ കുട്ടികളിലെ മാനസികാവസ്ഥയും, തലച്ചോറിന്റെ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തും. എന്നാൽ കൊക്കോയുടെ അളവിനെ അടിസ്ഥാനമാക്കിയുള്ള മിൽക്ക് ചോക്ലേറ്റുകളിൽ പഞ്ചസാര അടങ്ങിയയിനാൽ അവക്ക് മേൽ പറഞ്ഞ ഗുണങ്ങൾ ഉണ്ടാവില്ല.രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും: വായിൽ പെട്ടന്ന് അലിഞ്ഞു ചേരുന്ന മിഠായികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാവും. ഇവ കുട്ടികളെ പെട്ടെന്ന് അസ്വസ്ഥരാക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യും. എന്നാൽ ഡാർക്ക് ചോക്ലേറ്റുകളിൽ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കും. ഇതിലടങ്ങിയ കൊക്കോ ബട്ടറിൽ നിന്നുള്ള കൊഴുപ്പുകളാണ് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കി ശരീരത്തിന് ഊർജം നൽകുന്നത്.ദന്തക്ഷയം: പല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നതോ കടുപ്പമുള്ളതോ ആയ മിഠായികളിലെ പഞ്ചസാര പല്ലുകളിൽ കൂടുതൽ നേരം ഒട്ടിപ്പിടിക്കും. ഇത് ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകൾ ഉത്പാദിപ്പിക്കുകയും പല്ലുകളിൽ കേടുപാടുകൾ സൃഷ്ടിക്കുകയും ചെയ്യും. ചോക്ലേറ്റ് നിയന്ത്രണം:ചെറിയ കഷണം ചോക്ലേറ്റ് മധുരത്തോടുള്ള ആസക്തിയെ ശമിപ്പിക്കും. പക്ഷേ വയറു നിറഞ്ഞതായി തോന്നാത്തതിനാലാണ് പലരും കൈ നിറയെ മിഠായികൾ കഴിക്കുന്നത്. ഇത് കുട്ടികളുടെ ശരീരത്തിലേക്ക് അമിതമായി പഞ്ചസാര എത്തിക്കും. മിഠായികൾ രസകരവും വർണ്ണാഭമായതുമായി കാണപ്പെടുമെങ്കിലും അവയിൽ പഞ്ചസാരയും സിന്തറ്റിക് രാസവസ്തുക്കളും മാത്രമേ ഉള്ളൂ. എന്നാൽ മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് സ്വീകാര്യമാണ്. അളവിനോടൊപ്പം തന്നെ പ്രധാനപ്പെട്ട ഒന്നാണ് മിഠായികളിലെ ഗുണവിലാരം. മധുരപലഹാരങ്ങൾ പാടേ ഒഴിവാക്കണമെന്നല്ല. പകരം ഏറ്റവും മികച്ചത് തിരഞ്ഞെടുത്ത് മിതമായ രീതിയിൽ കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.





