തണ്ണിമത്തന്‍ കുരു അറിയാതെ വിഴുങ്ങിപ്പോയോ?; വയറ്റിൽ ചെടി മുളയ്ക്കുമെന്ന് പേടിക്കേണ്ട, അറിയാം പോഷകഗുണങ്ങള്‍

കടുത്ത വേനലാണ്..ഈ ചൂടില്‍ തണുത്ത ഒരു കഷ്ണം തണ്ണിമത്തൻ കഴിക്കുന്നത് നൽകുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. നോമ്പുകാലവും ചൂടുകാലവും ഒരുമിച്ചെത്തിയതോടെ തണ്ണിമത്തന് വൻ ഡിമാൻഡാണുള്ളത്. നിർജലീകരണം തടയാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്ന പഴങ്ങളിലൊന്നാണ് തണ്ണിമത്തൻ. എന്നാൽ കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ അതിന്‍റെ കുരുക്കൾ വിഴുങ്ങിപ്പോയാല്‍ പലർക്കും പേടിയാണ്. കുരു വിഴുങ്ങിയാൽ വയറ്റിൽ ചെടി മുളയ്ക്കുമെന്ന് പണ്ട് മുത്തശ്ശിമാർ പറഞ്ഞ തമാശ ഇന്നും വിശ്വസിക്കുന്നവരുണ്ടാകാം. എന്നാൽ സത്യം അതല്ല; നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിഴുങ്ങുന്ന ഈ കുരുക്കൾ യഥാർത്ഥത്തിൽ പോഷകങ്ങളുടെ ഒരു കലവറയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.കുഞ്ഞന്‍ കുരുവിന്‍റെ ഗുണങ്ങള്‍പ്രോട്ടീൻ്റെ പവർ ഹൗസ്തണ്ണിമത്തന്‍ വിത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഗവേഷണ പഠനങ്ങള്‍ പറയുന്നു. സസ്യാഹാരം മാത്രം കഴിക്കുന്നവർക്ക് പ്രോട്ടീൻ ലഭിക്കാൻ മികച്ച മാർഗമാണിത്. . തണ്ണിമത്തൻ വിത്തുകളിൽ ഏകദേശം 30 ശതമാനം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന ‘അർജിനൈൻ’ എന്ന അമിനോ ആസിഡ് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.ധാതുക്കളുടെ ഖനിശരീരത്തിന് ആവശ്യമായ മഗ്നീഷ്യം, സിങ്ക്, ഇരുമ്പ് (Iron) എന്നിവ തണ്ണിമത്തൻ കുരുവിൽ ധാരാളമുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും ഉത്തമമാണ്. ഇന്ത്യയിൽ വിളർച്ച കൂടുതലായി കാണപ്പെടുന്നതിനാൽ, അയണ്‍ അടങ്ങിയ വിത്തുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.കൂടാതെ ഇവയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കാനും സഹായിക്കും. ജലാംശവും തിളക്കമുള്ള ചര്‍മ്മവുംതണ്ണിമത്തന്‍ വിത്തുകളിൽ ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്നു. ഇന്ത്യയിലെ കഠിനമായ സൂര്യപ്രകാശം ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കും. ഈ വിത്തുകളില്‍ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ചർമ്മത്തിന് തിളക്കം നൽകാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യവും ഉഷ്ണതരംഗങ്ങളുംഉഷ്ണതരംഗ സമയത്ത്, ശരീരം തണുപ്പിക്കാൻ ഹൃദയത്തിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു. തണ്ണിമത്തൻ വിത്തുകളിലെ മഗ്നീഷ്യം ഹൃദയ പ്രവർത്തനത്തിലും രക്തസമ്മർദ്ദ നിയന്ത്രണത്തിലും നിർണായക പങ്ക് വഹിക്കുന്നു. മെറ്റബോളിസവും ഊർജ്ജവും തണ്ണിമത്തൻ വിത്തുകളിൽ നിയാസിൻ, ഫോളേറ്റ് തുടങ്ങിയ ബി വിറ്റാമിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ മെറ്റബോളിസത്തെ സഹായിക്കുന്നു. തണ്ണിമത്തൻ വിത്തുകളിൽ നല്ല അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. എങ്ങനെ കഴിക്കണം?അതേസമയം,കുരു പച്ചയ്ക്ക് വിഴുങ്ങിയാൽ അത് ദഹിക്കാതെ പുറത്തുപോകാറാണ് പതിവ്. തണ്ണിമത്തന്‍റെ കുരുവിന്‍റെ ഗുണങ്ങള്‍ പൂര്‍ണമായും കിട്ടാനായി വറുത്ത് കഴിക്കുന്നതാണ് നല്ലത്. കുരുക്കള്‍ ഉണക്കി ഉണക്കി അല്പം നെയ്യോ ഒലിവ് ഓയിലോ ചേർത്ത് വറുത്തെടുക്കാം. ഇതിൽ ലേശം ഉപ്പും മുളകുപൊടിയും ചേർത്താൽ ലഘുഭക്ഷണമായും കഴിക്കാം. കുരുക്കൾ മുളപ്പിച്ചു കഴിക്കുന്നത് പോഷകങ്ങൾ കൂടുതൽ വേഗത്തിൽ ശരീരത്തിന് ആഗിരണം ചെയ്യാൻ സഹായിക്കും.കൂടാതെ ജ്യൂസുകളിലോ സ്മൂത്തികളിലോ കുരുക്കൾ പൊടിച്ച് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍ അമിതമായാൽ അമൃതും വിഷം എന്നാണല്ലോ. അതുപോലെ തണ്ണിമത്തന്‍ കുരുവും അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. ദിവസം ഒരു ചെറിയ പിടി കുരുക്കൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ദഹനപ്രശ്നങ്ങളോ മറ്റ് അസുഖങ്ങളോ ഉള്ളവര്‍ തണ്ണിമത്തന്‍ കുരു കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിർദ്ദേശം തേടുന്നത് നന്നായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button