ഈ ഭക്ഷണങ്ങൾ അലൂമിനിയം ഫോയിലിൽ പൊതിയരുത്…
അടുക്കളയില്‍ ഭക്ഷണം സൂക്ഷിക്കാനും പാകം ചെയ്യാനും വീണ്ടും ചൂടാക്കാനുമൊക്കെ വളരെ സൗകര്യപ്രദമായ ഒന്നാണ് അലൂമിനിയം ഫോയില്‍. അലൂമിനിയം ഫോയിലിന്റെ വരവോടെ യാത്രകൾക്ക് പോകുമ്പോൾ ഭക്ഷണം പൊതിഞ്ഞു കൊണ്ട് പോകാൻ കുറച്ചു കൂടി എളുപ്പമായിട്ടുണ്ട്. എന്നാൽ ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇവ പൊതുവേ സുരക്ഷിതമായാണ് കണക്കാക്കുന്നത്. എങ്കിലും ഇവയിലെ അലൂമിനിയം ഭക്ഷണത്തിലേക്ക് ഊര്‍ന്നിറങ്ങുന്ന ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായി അലുമിനിയം ഉള്ളിലെത്തുന്നത് അൽഷിമേഴ്സ് രോഗം ഉൾപ്പെടെയുള്ള നാഡീ രോഗാവസ്ഥകൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അസ്ഥികളിൽ അലുമിനിയം അടിഞ്ഞുകൂടുന്നത് അവയെ ദുർബലപ്പെടുത്തുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. കൂടാതെ വൃക്കകള്‍ക്കും ഇവ ദോഷകരമാണ്. അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയ അസിഡിക് ഭക്ഷണങ്ങള്‍. ഗരം മസാല, ജീരകം, മഞ്ഞള്‍ തുടങ്ങിയ മസാലകള്‍. കറികളും അച്ചാറുകളും. ചീസ്, വെണ്ണ. മുട്ട വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എരിവുള്ള ഭക്ഷണങ്ങൾ ഉരുഴക്കിഴങ്ങ് മത്സ്യം ഈ ഭക്ഷണങ്ങൾ അലൂമിനിയം ഫോയിലില്‍ വച്ച് ഒരിക്കലും പാകംചെയ്യാനോ ചൂടാക്കാനോ പാടില്ല. ഭക്ഷണം നേരിട്ട് അലൂമിനിയം ഫോയിലുമായി ബന്ധപ്പെടാതെ ഒന്നോ രണ്ടോ ബട്ടർ പേപ്പർ വെച്ച് പൊതിഞ്ഞ ശേഷം അലൂമിനിയം ഫോയിൽ പൊതിയുന്നതാണ് സുരക്ഷിതം. കൂടുതൽ സമയം ഭക്ഷണം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതും ഒഴിവാക്കണം. മൂന്നോ നാലോ മണിക്കൂർ കഴിയുമ്പോൾ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകാം.





