കടയില്‍ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് ദോശമാവ് സുരക്ഷിതമാണോ?; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്…

“തിരക്കേറിയ ജീവിതശൈലിയിൽ മലയാളിയുടെ അടുക്കളകളിൽ ഇന്ന് റെഡിമെയ്ഡ് ദോശമാവുകൾക്ക് വലിയ സ്ഥാനമാണുള്ളത്. ജോലി ഭാരം കുറക്കാനായി ഒട്ടുമിക്ക പേരും ഇന്ന് കടകളില്‍ നിന്ന് ദോശമാവ് വാങ്ങാറുണ്ട്. പ്രത്യേകിച്ചും നഗരപ്രദേശങ്ങളില്‍. എന്നാൽ, കടകളിൽ നിന്ന് നാം വാങ്ങുന്ന ഈ മാവ് എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഉയരുന്നുണ്ട്. കടയില്‍ നിന്ന് വാങ്ങിയ മാവ് ഉപയോഗിച്ച് ദോശകഴിച്ച് അഹമ്മദാബാദിലെ ചന്ദ്ഖേഡയിൽ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ മരിച്ചെന്ന വാര്‍ത്തയാണ് ഈ ആശങ്കക്ക് പിന്നില്‍. എന്നാല്‍ കുട്ടികളുടെ മരണത്തിലെ ദുരൂഹത ഇനിയും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം.സംഭവത്തില്‍ മാതാപിതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.കടകളിൽ നിന്ന് നാം വാങ്ങുന്ന ഈ മാവ് എത്രത്തോളം സുരക്ഷിതമാണ്? കൃത്രിമ ചേരുവകളെക്കുറിച്ചും ഗുണനിലവാരത്തെക്കുറിച്ചും ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങങ്ങളുണ്ട്..അത് എന്തൊക്കെയാണെന്ന് നോക്കാം…ദോശമാവ് നേരത്തെ തന്നെ പുളിപ്പിച്ചതാണ്. ഇത് കൂടുതൽ സമയം പുറത്തുവെച്ചാലോ ശരിയായ രീതിയിൽ സൂക്ഷിക്കാതിരുന്നാലോ വായുവിലെ ബാക്ടീരിയകളുമായി സമ്പർക്കത്തിലാകുകയും അത് അമിതമായി പുളിക്കുകയും, വേഗത്തിൽ കേടാകുകയും, ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാവിലെ അന്നജവും ഈർപ്പവും ഈ അപകടകരമായ ബാക്ടീരിയ വളരാൻ അനുയോജ്യമായ സാഹചര്യമാണ്. ഇത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.പ്രിസർവേറ്റീവുകളും അഡിറ്റീവുകളുംഇത്തരം പാക്കറ്റ് ദോശമാവുകള്‍ കൂടുതല്‍ കാലം കേടുവരാതിരിക്കാനായി പ്രിസർവേറ്റീവുകൾ, അസിഡിറ്റി റെഗുലേറ്ററുകൾ, സ്റ്റെബിലൈസറുകൾ എന്നിവ ഉപയോഗിക്കുന്നു.വീട്ടില്‍ തയ്യാറാക്കുന്ന മാവുകളുമായി താരതമ്യം ചെയ്യുമ്പോൾ, പാക്കറ്റ് മാവുകള്‍ കുറച്ച് പ്രകൃതിദത്ത ഗുണങ്ങൾ മാത്രമേ നൽകുന്നുള്ളൂ. കടകളില്‍ നിന്നുണ്ടാക്കുന്ന മാവുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ദഹനപ്രശ്നങ്ങൾക്കും അലർജിക്കും കാരണമായേക്കാം. കൂടാതെ ചില പാക്കറ്റ് ദോശമാവുകള്‍ കേടുവരാതിരിക്കാന്‍ കൂടുതൽ ഉപ്പ് ചേർക്കാറുണ്ട്. ഇത് രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ എന്നിവയുള്ളവർക്ക് ദോഷകരമാണ്.വീട്ടിലുണ്ടാക്കുന്ന മാവും കടയില്‍ നിന്ന് വാങ്ങുന്ന മാവുംവീട്ടില്‍ പരമ്പരാഗതമായി തയ്യാറാക്കുന്ന ദോശമാവ് സാവധാനത്തിലുള്ള സ്വാഭാവിക പ്രക്രിയയിലൂടെയാണ് പുളിക്കുന്നത്. ഇത്തരത്തിൽ പുളിക്കുമ്പോൾ മാവിൽ ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും സഹായിക്കുന്ന ഗുണകരമായ ബാക്ടീരിയകൾ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് പോഷകങ്ങൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ, ഉഴുന്നിലെ പോഷകവിരുദ്ധ ഘടകങ്ങളെ കുറച്ച് ധാതുക്കൾ എളുപ്പത്തിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു.എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്ന ദോശമാവ് ഉണ്ടാക്കുക്കുമ്പോൾ സമയം ലാഭിക്കാനായി കൃത്രിമമായോ വേഗത്തിലോ ഉള്ള പുളിപ്പിക്കൽ രീതികളാണ് ഉപയോഗിക്കുന്നത്. ഇത് പ്രോബയോട്ടിക്സുകളുടെ അളവ് കുറയ്ക്കുകയും പോഷകഗുണം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ, വീട്ടിലുണ്ടാക്കുന്ന മാവിനേക്കാള്‍ ഗുണനിലവാരം കുറഞ്ഞ ഉൽപ്പന്നമായി ഇത് മാറുമെന്ന് ഡയറ്റീഷ്യനായ സിമ്രത് കതൂരിയ ഇന്ത്യന്‍ എക്സ്‍പ്രസിനോട് പറഞ്ഞു.സംഭരണത്തിലെ പോരായ്മകൾപുളിപ്പിച്ച മാവ് വളരെ വേഗത്തിൽ നശിച്ചുപോകുന്ന ഒന്നാണ്. താപനിലയിൽ മാറ്റം വന്നാൽ ഇതിൽ ബാക്ടീരിയകൾ അതിവേഗം വളരും. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്ന സമയത്ത് ശീതീകരണ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ ബാക്ടീരിയകൾ വേഗത്തിൽ പെരുകും. ഇന്ത്യയിലെ പലയിടങ്ങളിലും ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ശീതീകരണ സംവിധാനങ്ങളിലെ പോരായ്മകൾ റെഡി-ടു-കുക്ക് ഭക്ഷണസാധനങ്ങളുടെ സുരക്ഷയെ ബാധിക്കാറുണ്ട് ഇന്ത്യയിലെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറയുന്നു.വലിയ തോതിലുള്ള ഉൽപ്പാദന വേളയിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ മാവ് മലിനമാകാൻ സാധ്യതയുണ്ട്. അശുദ്ധമായ ഉപകരണങ്ങൾ, കൈകാര്യം ചെയ്യുന്നതിലെ പിഴവുകൾ, പാക്കിംഗിലെ കേടുപാടുകൾ എന്നിവ വഴി മാവിൽ അപകടകരമായ അണുക്കൾ വളരാനും ഇടയാക്കും. .ശ്രദ്ധിക്കേണ്ടത്…പാക്കേജ് ചെയ്ത മാവ് പൂർണ്ണമായും സുരക്ഷിതമല്ല എന്ന് പറയാനാകില്ലെങ്കിലും ചില മുൻകരുതലുകൾ എടുക്കുന്നത് നിർബന്ധമാണ്:മാവ് വാങ്ങിയ ഉടൻ തന്നെ ഫ്രിഡ്ജിൽ വെക്കുക, ഒരിക്കലും പുറത്ത് തുറന്നുവെക്കരുത്.മാവിന് അമിതമായ പുളി മണമോ, കുമിളകളോ ഉണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. പാക്കറ്റ് വീർത്തു നിൽക്കുന്നതും കേടായതിന്റെ ലക്ഷണമാണ്.പാക്കറ്റ് തുറന്ന് ഒന്ന് അല്ലെങ്കിൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ മാവ് ഉപയോഗിച്ചു തീർക്കുക.മാവിലുള്ള ബാക്ടീരിയകളെ നശിപ്പിക്കാൻ ദോശയോ ഇഡ്ഡലിയോ നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.സാധ്യമാണെങ്കിൽ വീട്ടിൽ തന്നെ മാവ് തയ്യാറാക്കുന്നതാണ് ഏറ്റവും സുരക്ഷിതവും പോഷകസമൃദ്ധവുമെന്ന് മറക്കാതിരിക്കുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

situs slot