വമ്പൻ ഭൂരിപക്ഷം, ആദ്യ അഞ്ച് സ്ഥാനങ്ങളിലും മുസ്ലിം ലീഗ്; അര ലക്ഷം കടന്നത് ഒമ്പത് സ്ഥാനാർഥികൾ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയ സ്ഥാനാർത്ഥികളുടെ പട്ടികയിൽ മുസ്ലിം ലീഗിന് സമ്പൂർണ്ണ ആധിപത്യം. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ആദ്യ അഞ്ച് സ്ഥാനാർത്ഥികളും ലീഗ് പ്രതിനിധികളാണ്. ഇക്കുറി ഒമ്പത് യുഡിഎഫ് സ്ഥാനാർത്ഥികളാണ് അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയത്. ഇതിൽ ആറുപേർ മുസ്ലിം ലീഗിൽ നിന്നും മൂന്നുപേർ കോൺഗ്രസിൽ നിന്നുമാണ്. മലപ്പുറം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പട്ടികയിൽ ഒന്നാമത്. 85,327 വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചു കയറിയത്. തിരൂരങ്ങാടിയിൽ നിന്ന് 63,387 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പി.എം.എ. സമീർ രണ്ടാം സ്ഥാനത്തെത്തി. കോട്ടക്കലിലെ ആബിദ് ഹുസൈൻ തങ്ങൾ (62,638) ആണ് മൂന്നാമത്. മഞ്ചേരിയിൽ നിന്നും മത്സരിച്ച് ജയിച്ച എം.റഹ്മത്തുല്ല (57,887) കൊണ്ടോട്ടിയിലെ ടി.പി അഷ്റഫലി (56,017) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ. ആറാം സ്ഥാനത്ത് എത്തിയ കോൺഗ്രസിന്റെ ആര്യാടൻ ഷൗക്കത്തിന് 54,851 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. പുതുപ്പള്ളിയിൽ മത്സരിച്ച ചാണ്ടി ഉമ്മനാണ് ഏഴാം സ്ഥാനത്ത്. വള്ളിക്കുന്നിൽ നിന്ന് വിജയിച്ച ലീഗിന്റെ ടി.വി ഇബ്രാഹീം -51,289 തൃക്കാക്കരയിൽ കോൺഗ്രസിന്റെ ജയിച്ച ഉമ തോമസ് -50,211 എന്നിവരാണ് എട്ട് ഒൻപത് സ്ഥാനങ്ങളിൽ. മലപ്പുറം ജില്ലയിലെ ഏഴ് മണ്ഡലങ്ങളിൽ യു.ഡി.എഫ് ഭൂരിപക്ഷം അരലക്ഷം കടന്നു. ലീഗിന്റെ ആറ് മണ്ഡലങ്ങൾക്ക് പുറമെ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തും മികച്ച ഭൂരിപക്ഷം നേടി. ഭൂരിപക്ഷം അരലക്ഷം കടന്നവർ: പി.കെ. കുഞ്ഞാലിക്കുട്ടി (മലപ്പുറം) – 85,327 പി.എം.എ. സമീർ (തിരൂരങ്ങാടി) – 63,387 ആബിദ് ഹുസൈൻ തങ്ങൾ (കോട്ടക്കൽ) – 62,638 എം. റഹ്മത്തുല്ല (മഞ്ചേരി) – 57,887 ടി.പി. അഷ്റഫലി (കൊണ്ടോട്ടി) – 56,017 ആര്യാടൻ ഷൗക്കത്ത് (നിലമ്പൂർ) – 54,851 ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) – 52,907 ടി.വി. ഇബ്രാഹീം (വള്ളിക്കുന്ന്) – 51,289 ഉമ തോമസ് (തൃക്കാക്കര) – 50,211





