ജങ്ക് ഫുഡ് മാത്രമല്ല, ദിവസവും നിങ്ങൾ കഴിക്കാറുള്ള ഈ ഭക്ഷണങ്ങൾ ഹൃദയത്തെ തകരാറിലാക്കും

ആഗോള തലത്തിൽ ചികിത്സാ സംവിധാനങ്ങളൊക്കെ ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും ഹൃദ്രോഗ മരണങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗം വരാതിരിക്കാൻ അമിതമായ പഞ്ചസാര ഉപയോഗവും ജങ്ക് ഫുഡും ഒഴിവാക്കണമെന്നാണ് പറയുന്നത്.എന്നാൽ ജങ്ക് ഫുഡ് മാത്രമല്ല, നമ്മുടെ ദൈനം ദിന ഭക്ഷണങ്ങളിൽ പലതും ഒഴിവാക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരത്തിൽ ഹൃദയാരോഗ്യത്തിന് ദൈനം ദിന ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ഇവയാണെന്നാണ് ഹൃദ്രോഗ വിദഗ്ദനായ ഡോക്ടർ ഭോജ് രാജ് പറയുന്നത്.സീഡ് ഓയിലുകൾ ഭക്ഷണം പാകം ചെയ്യുന്നതിന് ഏറെ പ്രിയമുള്ള സോയാബീൻ, സൺഫ്ലവർ, ചോളം തുടങ്ങിയ വിത്തുകളിൽ നിന്നുള്ള എണ്ണകളിൽ ഹൃദയ രോഗത്തിന് കാരണമായ ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. തുടർച്ചയായി ഇത്തരം വിത്തെണ്ണകൾ കഴിക്കുന്നത് ആർട്ടറിയെ തകരാറിലാക്കും. വിത്തെണ്ണകൾ കൂടുതൽ ഉപയോഗിക്കുന്ന ആളുകളിൽ നടത്തിയ പഠനത്തിൽ ഹൃദ്രോഗ മരണ സാധ്യത കൂടുതലാണെന്നും കൊളസ്ട്രോൾ കൂടുതലാണെന്നും കണ്ടെത്തിയതായി അദ്ദേഹം പറയുന്നു. വിത്തെണ്ണകൾ ശരീരത്തിലെത്തി ഉണ്ടാകുന്ന ഓക്സിഡേഷനിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങൾ രക്ത കുഴലുകളെ തകരാറിലാക്കുകയും രക്തം കട്ടപിടിപ്പിക്കുകയും ചെയ്യും. സീറോ ഷുഗർ ഉൽപ്പന്നങ്ങൾ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ആളുകൾ സീറോ ഷുഗർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഈ ഉൽപ്പന്നങ്ങളിൽ ചേർത്തിട്ടുള്ള കൃത്രിമമായ മധുരങ്ങൾ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് ആരും അറിയുന്നില്ല. ഇത്തരത്തിലുള്ള കൃത്രിമ മധുരം കുടലിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ഇൻസുലിൻ പ്രവർത്തനത്തെ തകരാറിലാക്കുകയും അത് ഹൃദയത്തിന്‍റെ പ്രവർത്തനം തകിടം മറിക്കുകയും ചെയ്യും. കൃത്രിമ മധുരം അധികമായി കഴിക്കുന്നത് സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ലേവേർഡ് യോഗർട്ട് യോഗർട്ടിൽ രുചിക്കായി ചേർക്കുന്ന ഫ്ലേവറുകൾ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുമെന്ന് ഡോക്ടർ പറയുന്നു. അമിതമായി പഞ്ചസാര ഉള്ളിൽ ചെന്നാൽ രക്ത സമ്മർദ്ദം വർധിക്കാനും ഹൃദയം തരാറിലാകാനും കാരണമാകും.പ്രോട്ടീൻ ബാറുകൾ പ്രോട്ടീൻ ബാറിലടങ്ങിയിരിക്കുന്ന പഞ്ചസാരയും അസംസ്കൃത വസ്തുക്കളും ഓക്സിഡേറ്റീവ് സ്ട്രെസ് വർധിപ്പിച്ച് ഹൃദയത്തെ തകരാറിലാക്കും. കുറഞ്ഞ ഫൈബറും ഉയർന്ന കലോറിയും ഉള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. വെജിറ്റബിൾ ചിപ്സുകൾ ഉരുളക്കിഴങ്ങ് ചിപ്സിനെക്കാൾ മികച്ചതാണ് വെജിറ്റബിൾ ചിപ്സ് എന്നൊരു വിശ്വാസമുണ്ട്. എന്നാൽ ഇത് തെറ്റാണെന്നാണ് ഡോക്ടർ പറയുന്നത്. ഇവ ഉണ്ടാക്കാനുപയോഗിക്കുന്ന വിത്തെണ്ണകൾ ഹൃദയത്തെ ബാധിക്കും. എണ്ണയിൽ വറുത്തെടുക്കുമ്പോൾ ഉണ്ടാകുന്ന ഘടങ്ങൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഡോക്ടർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button