‘
ന്യൂഡൽഹി: ആർഎസ്എസ് ഗാനം വിദ്യാർഥികളെ കൊണ്ട് പാടിച്ചതിനെതിരെ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. നടപടി കടുത്ത അനീതിയും ഭരണഘടന വിരുദ്ധവുമാണ്. പാഠപുസ്തകങ്ങളിൽ ആർഎസ്എസ് വൽക്കരണം നടക്കുന്നുണ്ട്. അതിനുദാഹരണമാണ് പല പാഠങ്ങളും പുസ്തകങ്ങളിൽ നിന്ന് മാറ്റിയത്. ഉപാധികൾക്ക് എതിരായി സ്കൂളുകൾ പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ സംഘടിപ്പിച്ച ജനസംസ്കൃതി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’ശനിയാഴ്ച വിദ്യാർഥികളെ കൊണ്ട് പാടിച്ചത് കടുത്ത അനീതിയും ഭരണഘടന വിരുദ്ധവുമാണ്. ഭരണഘടന മൂല്യങ്ങളിൽ നിന്ന് കേരളം പിന്നോട്ട് പോകില്ല. നമ്മുടെ പാഠപുസ്തകങ്ങളിൽ ആർഎസ്എസ് വൽക്കരണം നടക്കുന്നുണ്ട്. പല കാര്യങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ നിന്ന് മാറ്റുകയാണ്. പല പാഠങ്ങളും നമ്മുടെ പുസ്തകങ്ങളിൽ നിന്ന് വെട്ടിമാറ്റിയത് അതിനുദാഹരണമാണ്. ആർഎസ്എസ് ഗണഗീതം ഇന്നലെ വിദ്യാർഥികളെ കൊണ്ട് പാടിച്ചത് കടുത്ത അനീതിയും ഭരണഘടന വിരുദ്ധവുമാണ്.’ ശിവൻകുട്ടി പറഞ്ഞു.സ്കൂളിലെ പ്രാർഥനാഗീതങ്ങൾ പോലും മതേതരത്വമാക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുകയാണ്. ഉപാധികൾക്ക് എതിരായി സ്കൂളുകൾ പ്രവർത്തിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും വെട്ടിമാറ്റിയ കാര്യങ്ങൾ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.ഡൽഹിയിലെ കേരള സ്കൂളിൽ സർഗോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി.


