ദോഹ: ഫിഫ അണ്ടർ -17 ഫുട്ബാൾ ലോകകപ്പിൽ പോർച്ചുഗൽ -ആസ്ട്രിയ ഫൈനൽ. ആവേശം നിറഞ്ഞുനിന്ന സെമി പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെതിരെ 6-5ന് ജയിച്ചാണ് പോർച്ചുഗൽ കലാശപ്പോരിന് ടിക്കറ്റെടുത്തത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആദ്യ അഞ്ചിൽ നാല് ഷോട്ടുകൾ വീതം ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങുകയായിരുന്നു.നേരത്തെ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചാണ് ആസ്ട്രിയ ഫൈനലിൽ പ്രവേശിച്ചത്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരവും ഫൈനലും വ്യഴാഴ്ച നടക്കും.


