മലപ്പുറത്ത് മലയോര മേഖലകളിൽ കനത്ത മഴ; അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ
മലപ്പുറം: ജില്ലയിലെ മലയോര മേഖലകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. കരുവാരക്കുണ്ട്, കാളികാവ്, ചോക്കാട് പ്രദേശങ്ങളിലാണ് തോടുകളും പുഴകളും കരകവിഞ്ഞൊഴുകുന്നത്.പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ആളപായമോ മറ്റ് വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ഇറങ്ങരുതെന്നും നിർദേശമുണ്ട്.




