സർക്കാർ ജീവനക്കാർക്ക് ബോണസ് അനുവദിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ചുള്ള ബോണസും മറ്റ് ധനസഹായങ്ങളും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. 50,000 രൂപയിൽ താഴെ ശമ്പളമുള്ള സർക്കാർ ജീവനക്കാർക്ക് 4500 രൂപ ബോണസ് അനുവദിച്ചു. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ ഉത്സവബത്തയും നൽകും. ആശാ വർക്കർമാർക്ക് 1450 രൂപ ഉത്സവബത്തയും പ്രഖ്യാപിച്ചു.

കൂടാതെ എല്ലാ സർക്കാർ ജീവനക്കാർക്കും 20,000 രൂപ ഓണം അഡ്വാൻസ് അനുവദിച്ചു. സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതും എന്നാൽ സ്ഥിരം ജീവനക്കാരില്ലാത്തവർക്ക് 1500 രൂപയും 1250 രൂപയും എന്നിങ്ങനെ വ്യത്യസ്ത നിരക്കുകളിൽ ഉത്സവബത്ത നൽകാനും തീരുമാനമായി. ഓണം ആഘോഷിക്കുന്നതിന് ആവശ്യമായ ധനസഹായം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിന്റെ ഈ ഉത്തരവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button