സൗജന്യ യാത്രാക്കാലത്ത് ഞെട്ടിച്ച് യു ഡി എഫ് സർക്കാർ, 100 കോടി കെഎസ്ആർടിസിക്ക് നൽകി, ഒന്നാം തീയതിക്ക് മുൻപ് ശമ്പള വിതരണം പൂർത്തിയാക്കി
തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് ഏറെ കാലത്തിന് ശേഷം മാസത്തിലെ അവസാന ദിവസമായ തന്നെ ശമ്പളം വിതരണം ചെയ്തു. ഒന്നാം തീയതിക്ക് മുൻപായി ശമ്പളം നൽകാൻ ഈ മാസം സർക്കാർ 100 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് അനുവദിച്ചു നൽകിയത് . സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി നടപ്പാക്കിയത് വഴി കെ എസ് ആർ ടി സിക്ക് പ്രതിമാസം 55 കോടി രൂപയോളം വരുമാന നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ അടിയന്തര സാമ്പത്തിക സഹായവും കൃത്യസമയത്തുള്ള ശമ്പള വിതരണവും നടന്നിരിക്കുന്നത്.





